കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,480 രൂപയും പവന് 35,840 രൂപയുമായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവ് രേഖപ്പെടുത്തുന്നത്. ചൊവ്വാഴ്ച പവന് 160 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
ജനുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 36,360 രൂപയായിരുന്നു വില.
ഈ മാസം സ്വര്‍ണ വിലയില്‍ അനിശ്ചിതത്വം തുടരുകയാണ്.കൂടിയും കുറഞ്ഞും അസ്ഥിരമാണ് വില. യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും ട്രഷനി വരുമാനം ആറ് ആറാഴ്ചത്തെ ഉയര്‍ന്ന നിരക്കില്‍ എത്തിയതുമാണ് സ്വര്‍ണ വില പെട്ടെന്ന് കുറയാന്‍ കാരണം. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വില കുറച്ചത്. അതേസമയം ഒമിക്രോണ്‍ ആശങ്കകളും, പണപ്പെരുപ്പം ഉയരുന്നതും സ്വര്‍ണത്തിന് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്.
ഡിസംബര്‍ മൂന്നിന് ഒരു പവന് സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,445 രൂപയും. ഇതായിരുന്നു ഡിസംബറിലെ കുറഞ്ഞ നിരക്ക്. ഡിസംബര്‍ 17 മുതല്‍ 20 വരെയുള്ള കാലയളവില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന് സ്വര്‍ണത്തിന് 36,560 രൂപയായിരുന്നു വില. ഡിസംബറില്‍ സ്വര്‍ണ വിലയില്‍ പവന് 440 രൂപയുടെ വര്‍ധനയാണുണ്ടായത്.