രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 55,755 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 75,50,273 ആയി.ഇതിനിടെ കോവിഡ് വൈറസിനെക്കുറിച്ച് പുതിയ പഠനറിപ്പോർട്ട് പുറത്ത് വന്നു.
കോവിഡ് വൈറസ് ബാധിച്ചവരില്‍ മാസങ്ങള്‍ക്ക് ശേഷവും രോഗലക്ഷണങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനം.വൈറസില്‍ നിന്നും രോഗമുക്തി നേടിയ ധാരാളം പേരില്‍ രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷം ശ്വാസോച്ഛ്വാസവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്, ക്ഷീണം, ഉത്കണ്ഠ, വിഷാദം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല അറിയിച്ചു.
കോവിഡ് ബാധിച്ചവരില്‍ ഒന്നിലധികം അവയവങ്ങളില്‍ അസാധാരണതകളുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. അതിജീവിച്ചവരില്‍ അവയവങ്ങളിലെ വീക്കം പോലുള്ളവ കോവിഡ് മൂലം ഉണ്ടായതാകുമെന്നും ഗവേഷകര്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News