KeralaNews

പൊന്നാനിക്ക് പിന്നാലെ കു​റ്റ്യാ​ടി​യി​ലും പ്ര​തി​ഷേ​ധം തെ​രു​വി​ല്‍; സി​പി​എ​മ്മി​ല്‍ കടുത്ത ആ​ശ​ങ്ക

കോ​ഴി​ക്കോ​ട്: സി​പി​എം നേ​തൃ​ത്വ​ത്തി​നെ​തി​രേ പ​ര​സ്യ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ണ്ടും തെ​രു​വി​ല്‍. കു​റ്റ്യാ​ടി​യി​ല്‍ സി​പി​എം സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ഇവിടെ പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. സി​പി​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​പി. കു​ഞ്ഞഹ​മ്മ​ദ് കു​ട്ടി​യെ സ്ഥാ​നാ​ര്‍​ഥി​യാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​വ​ശ്യം.

നേ​ര​ത്തെ, പൊ​ന്നാ​നി​യി​ലും നേ​തൃ​ത്വ​ത്തെ വെ​ല്ലു​വി​ളി​ച്ച്‌ പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പി. ​ന​ന്ദ​കു​മാ​റി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​തി​ന് എ​തി​രേ​യാ​ണ് സ്ത്രീ​ക​ള്‍ അ​ട​ക്ക​മു​ള്ള നൂ​റി​ല​ധി​കം പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. ടി.​എം. സി​ദ്ദി​ഖി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്ക​ണ​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​നെ​തി​രേ തെ​രു​വി​ല്‍ ഇ​റ​ങ്ങി​യ​ത് നേ​തൃ​ത്വ​ത്തെ ഞെ​ട്ടി​ച്ചി​ട്ടു​ണ്ട്. നേ​താ​ക്ക​ളെ പാ​ര്‍​ട്ടി തി​രു​ത്തും, പാ​ര്‍​ട്ടി​യെ ജ​നം തി​രു​ത്തും എ​ന്ന ബാ​ന​ര്‍ ഉ​യ​ര്‍​ത്തി​യാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​രു​വി​ല്‍ ഇ​റ​ങ്ങി​യ​ത്. നേ​താ​ക്ക​ള്‍ സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ക​രെ അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker