ലൈംഗികശേഷി ഇല്ലാത്തവരെന്ന് പരിഹസിച്ചു; അഭിഭാഷകനെ സഹോദരന്മാർ കൊലപ്പെടുത്തി

ലക്‌നൗ: ലക്നൗവില്‍ അഭിഭാഷകനെ സഹോദരന്‍മാര്‍ കൊലപ്പെടുത്തി. ലൈംഗിക ശേഷിയില്ലാത്തവരെന്ന് പരിഹസിച്ചതിന്റെ പേരിലാണ് കൊലപാതകം. നിതിന്‍ തിവാരിയെന്ന അഭിഭാഷകനാണ് കൊല്ലപ്പെട്ടത്.

നിതിനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് കൊലപാതകതിന്റെ ചുരുളഴിഞ്ഞത്. നിതിന്റെ മുന്‍ അയല്‍വാസികളായിരുന്ന പ്രവീണ്‍ കുമാര്‍ അഗര്‍വാള്‍,വിപിന്‍ കുമാര്‍ അഗര്‍വാള്‍ എന്നിവരാണ് കൊലപാതകം നടത്തിയത്.

മൂന്നുവര്‍ഷമായി തങ്ങളെ പരിഹസിക്കുന്നതുകൊണ്ടും കുടുംബത്തിലെ സ്ത്രീകളെ പറ്റി അസഭ്യം പറയുന്നതുകൊണ്ടുമാണ് അഭിഭാഷകനെ കൊലപ്പെടുത്തിയത് എന്നാണ് സഹോദരങ്ങള്‍ പൊലീസിന് നല്‍കിയ മൊഴി.

അന്വേഷണത്തില്‍ ഉന്നാവോയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പൊലീസ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നിന്നാണ് മരിച്ച നിതിന്റെ മൃതദേഹമാണ് അതെന്നു തിരിച്ചറിഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News