31.1 C
Kottayam
Monday, April 29, 2024

കേരള സമൂഹത്തോട് താന്‍ ചെയ്ത ഏറ്റവും നല്ല കാര്യമാണ് ചാരായ നിരോധനം; എ.കെ ആന്റണി

Must read

തിരുവനന്തപുരം: കേരള സമൂഹത്തിന് ചാരായ നിരോധനം ഏറ്റവും ഗുണകരമായെന്ന് എല്ലാവര്‍ക്കും സമ്മതിക്കേണ്ടിവന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എ.കെ ആന്റണി. 25 വര്‍ഷം മുമ്പ് ഇന്നേ ദിവസമാണ് എ.കെ ആന്റണി സര്‍ക്കാര്‍ ചാരായ വാറ്റും വില്‍പ്പനയും നിരോധിച്ചത്.

‘കേരള സമൂഹത്തോട് താന്‍ ചെയ്ത ഏറ്റവും നല്ല കാര്യമാണ് ചാരായ നിരോധനം. സ്ത്രീകളുടെ കണ്ണുനീര് കണ്ടാണ് ചാരായം നിരോധിക്കാന്‍ തീരുമാനിച്ചത്’. നിരോധനം പിന്‍വലിക്കുമെന്ന് പറഞ്ഞ എല്‍ഡിഎഫ് പലവട്ടം അധികാരത്തില്‍ വന്നിട്ടും നടപ്പാക്കാനായില്ലെന്നും ആന്റണി പറഞ്ഞു. ജനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മനസിലാക്കിയാണ് ഇടതുമുന്നണി ചാരായ നിരോധനം പിന്‍വലിക്കാത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week