അഭിഭാഷകന്റെ ഭാര്യമാതാവിന് കൊവിഡ്; ആലപ്പുഴയിലെ കോടതികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

ആലപ്പുഴ: അഭിഭാഷകന്റെ ഭാര്യമാതാവിന് കൊവിഡ് വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അഭിഭാഷകന്‍ ഹാജരായ മാവേലിക്കര കുടുംബകോടതിയിലും ജില്ലാ കോടതിയിലും നിയന്ത്രണങ്ങള്‍ ശക്തമാക്കി. ചെങ്ങന്നൂര്‍ സ്വദേശിയായ അഭിഭാഷകന്‍ ഇക്കഴിഞ്ഞ മൂന്നാം തീയതി കേസിന്റെ വിസ്താരത്തിന് മാവേലിക്കര കുടുംബ കോടതിയില്‍ എത്തിയതിന് പിന്നാലെയാണ് വിദേശത്ത് നിന്നെത്തി ക്വാറന്റീനിലായിരുന്ന ഭാര്യാ മാതാവിന് കൊവിഡ് വൈറസ് സ്ഥിരീകരിച്ചത്.

വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഭാര്യാമാതാവിനെ ചികിത്സകള്‍ക്കായി സ്വന്തം കാറില്‍ കൊണ്ടുപോകുകയും അതേ വീട്ടില്‍ താമസിക്കുകയും ചെയ്യുന്നതിനിടെയാണ് അഭിഭാഷകന്‍ കോടതികളില്‍ എത്തിയത്. ഭാര്യാമാതാവിന് രോഗം സ്ഥിരീകരിച്ചതോടെ അഭിഭാഷകന്‍ ഇന്നലെ മുതല്‍ ക്വാറന്റീനില്‍ ആണ്.

അഭിഭാഷകന്‍ ഹാജരായ കോടതികള്‍ അഗ്‌നിരക്ഷാ സേനയെത്തി കോടതി ഹാള്‍ അണുവിമുക്തമാക്കി. അഭിഭാഷകന്റെ കൊവിഡ് പരിശോധനാ ഫലം ഇന്ന് ലഭിച്ചശേഷം മാത്രമേ കോടതിയില്‍ കൂടുതല്‍ നിയന്ത്രണം വേണ്ടിവരുമോ എന്ന കാര്യത്തില്‍ തീരുമാനമാകു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News