‘വാക്കുകളിലെ സത്യം മനസ്സിലാക്കി നന്മകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുക’ ആനീസ് കിച്ചണ്‍ വിവാദത്തില്‍ പ്രതികരണവുമായി നിമിഷ സജയന്‍

ആനീസ് കിച്ചണ്‍ എന്ന ടെലിവിഷന്‍ പരിപാടിയില്‍ നടി നിമിഷ സജയന്‍ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിന്നു. അതിനെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം ഇപ്പോള്‍. വ്യക്തിപരമായി മേക്കപ്പ് ഇഷ്ടമല്ലെന്നും പ്രൊഫഷനുമായി ബന്ധപ്പെട്ട് ഉപയോഗിക്കാറുണ്ടെന്നും നിമിഷ പറഞ്ഞു. അനിവാര്യമാണ് ഞാന്‍ ഇടുകളും ചെയ്യും അത് തന്നെ പ്രെഫഷണലിന്റെ ഭാഗമാണ്. മേക്കപ്പ് ഇഷ്ടമല്ല എന്നത് വ്യക്തി ജീവിതത്തിന്റെ ഭാഗമാണെന്നും നിമിഷ കുറിച്ചു. വാക്കുകളുടെ സത്യം മനസ്സിലാക്കി നന്മ പ്രചരിപ്പിക്കണമെന്നും നിമിഷ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

നിമിഷ സജയന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഞാന്‍ പങ്കെടുത്ത ഒരു ടെലിവിഷന്‍ ഷോയുമായി ബന്ധപ്പെട്ട് ഒരുപാട് അഭിപ്രായങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വരുന്നുണ്ട് അതിനെ സംബന്ധിച്ച് കുറച്ചു കാര്യങ്ങള്‍ ഇവിടെ വ്യക്തമാക്കുകയാണ്. എന്നോട് വ്യക്തിപരമായി ചോദിച്ച ഒരു ചോദ്യമായിരുന്നു നിമിഷക്ക് മേക്കപ്പ് ഇഷ്ടമാണോ? ഇല്ലയോ? അതിന് ഞാന്‍ നല്‍കിയ മറുപടി വ്യക്തപരമായി എനിക്ക് മേക്കപ്പ് താല്‍പര്യം ഇല്ല പക്ഷേ സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാല്‍ ഞാന്‍ ഇടും എന്നും പറഞ്ഞിട്ടുണ്ട്. കുറച്ച് പേര്‍ ഞാന്‍ മേക്കപ്പ് ഇട്ട ഫോട്ടോസ് കണ്ടിട്ട് ഇതില്‍ മേക്കപ്പ് ഇല്ലോ എന്ന് ചോദിച്ചു. എനിക്ക് പറയാനുള്ളത് സിനിമയുടെ ആവശ്യത്തിന് ഉള്ള ഫോട്ടോ ഷൂട്ട്, ചാനല്‍ പരിപാടികള്‍ മാഗസിന്‍ ഫോട്ടോ ഷൂട്ട് തുടങ്ങിയ സാഹചര്യങ്ങളില്‍ മേക്കപ്പ് അനിവാര്യമാണ് ഞാന്‍ ഇടുകളും ചെയ്യും അത് തന്നെ പ്രെഫഷണലിന്റെ ഭാഗമാണ്. മേക്കപ്പ് ഇഷ്ടമല്ല എന്നത് വ്യക്തി ജീവിതത്തിന്റെ ഭാഗവും. എനിക്ക് ഒരുപാട് ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നു എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ സാധിക്കാതത്തിനാല്‍ ഇവിടെ ക്കുറിപ്പ് നല്‍ക്കുന്നു

ചആ: വാക്കുകളിലെ സത്യം മനസ്സിലാക്കി നന്മകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News