24.8 C
Kottayam
Saturday, June 13, 2026

നന്മമരം ഒരു ലൈവിട്ടാല്‍ ഏകദേശം നാലഞ്ചു ലക്ഷം വോട്ട് കിട്ടും, ബാക്കി വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വീതിച്ചുകൊടുക്കും, അതാണ് ചാരിറ്റി; അഡ്വ. ഹരീഷ് വാസുദേവന്‍

Must read

മലപ്പുറം: തവനൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കുന്നതിനെ പരിഹസിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍ രംഗത്ത്. തവനൂരില്‍ ജയിക്കാന്‍ വേണ്ടത് 65,000 വോട്ടാണെന്നും കാലം കാത്തുവെച്ച നിധിയായ നെന്മമരം ഒരു ലൈവിട്ടാല്‍ ഏകദേശം നാലഞ്ചു ലക്ഷം വോട്ട് കിട്ടുമെന്നുമാണ് ഹരീഷ് ഫേസ്ബുക്കില്‍ എഴുതിയത്.

‘സന്ധ്യയോടെ പോളിംഗ് ബൂത്ത് അടച്ചില്ലെങ്കില്‍ പിറ്റേന്നും വോട്ട് ഒഴുകി വരും. 65,000 വോട്ട് മൂപ്പര്‍ എടുത്തിട്ട് ബാക്കി മറ്റു യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വീതിച്ചു കൊടുക്കും. അദ്ദാണ് ചാരിറ്റി’ എന്നായിരുന്നു ഹരീഷ് ഫേസ്ബുക്കില്‍ എഴുതിയത്.

ഫിറോസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും മത്സരിപ്പിക്കാനുള്ള നീക്കവുമായാണ് സംസ്ഥാന നേതൃത്വം മുന്നോട്ടു പോകുന്നത്.

മലപ്പുറം കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്‍പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫിറോസ് കുന്നംപറമ്പിലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് താന്‍ മത്സര രംഗത്തുനിന്ന് പിന്‍മാറുകയാണെന്ന് ഫിറോസ് കുന്നംപറമ്പില്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

- Advertisement -

‘സന്തോഷത്തോടെ ഞാന്‍ മാറി നില്‍ക്കുകയാണ്. ഒരിക്കലും ഞാന്‍ ആഗ്രഹിച്ചതല്ല മത്സരിക്കാന്‍, ആരെയും മാറ്റി നിര്‍ത്തിയിട്ട് എനിക്കൊരു സീറ്റ് വേണ്ട’, എന്നായിരുന്നു ഫിറോസ് കുന്നംപറമ്പില്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പറഞ്ഞത്.

- Advertisement -

തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി സ്ഥാനാര്‍ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്നു. എന്നാല്‍ വീണ്ടും നേതൃത്വം ഇടപെട്ട് ഫിറോസിനെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഫിറോസ് മത്സരിക്കാന്‍ സമ്മതം അറിയിച്ചതായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്. കെ.ടി ജലീലാണ് ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.

മലപ്പുറത്ത് കോണ്‍ഗ്രസ് നാല് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ഇതില്‍ പൊന്നാനിയിലും വണ്ടൂരിലും കഴിഞ്ഞ ദിവസം തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതാണ്.

ഹരീഷ് വാസുദേവന്റെ കുറിപ്പ്

- Advertisement -

തവനൂരില്‍ ജയിക്കാന്‍ വേണ്ടത് 65,000 വോട്ട്. കാലം കാത്തുവെച്ച നിധിയായ നെന്മമരം ഒരു ലൈവിട്ടാല്‍ ഏകദേശം നാലഞ്ചു ലക്ഷം വോട്ട് കിട്ടും. സന്ധ്യയോടെ പോളിംഗ് ബൂത്ത് അടച്ചില്ലെങ്കില്‍ പിറ്റേന്നും വോട്ട് ഒഴുകി വരും. 65,000 വോട്ട് മൂപ്പര്‍ എടുത്തിട്ടു ബാക്കി മറ്റു ഡഉഎ സ്ഥാനാര്‍ഥികള്‍ക്ക് വീതിച്ചു കൊടുക്കും.
അദ്ദാണ് ചാരിറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മാട്രിമോണിയൽ വഴി സ്ത്രീകളിൽ നിന്ന് കോടികൾ തട്ടിയ അച്ഛനും മകനും അറസ്റ്റിൽ; ആഡംബര ബി.എം.ഡബ്ല്യു കാർ പോലീസ് പിടിച്ചെടുത്തു

ലഖ്നൗ: മാട്രിമോണിയൽ സൈറ്റുകളും പത്രപ്പരസ്യങ്ങളും വഴി വിവാഹവാഗ്ദാനം നൽകി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇരുപത്തഞ്ചിലധികം സ്ത്രീകളിൽ നിന്നായി കോടികൾ തട്ടിയെടുത്ത അന്തർസംസ്ഥാന തട്ടിപ്പുകാരനെ പോലീസ് സാഹസികമായി പിടികൂടി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഒളിവിൽ...

ഷൂ ഇടുന്നതിനിടെ യുവതിയ്ക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു; 24കാരി ആശുപത്രിയില്‍

കോഴിക്കോട്: വീടിനുള്ളിൽ വെച്ച് പുറത്തുപോകാനായി ഷൂ ധരിക്കുന്നതിനിടെ ഇരുപത്തിനാലുകാരിയായ യുവതിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിനിയായ അനഘയ്ക്കാണ് (24) സ്വന്തം വീടിനുള്ളിൽ വെച്ച് ഈ ദാരുണമായ അനുഭവം ഉണ്ടായത്. കടിയേറ്റ...

‘പുരുഷ മൃതദേഹങ്ങളുടെ ലൈംഗികാവയവങ്ങളുടെ വലിപ്പം താരതമ്യം ചെയ്യാറുണ്ട്‌’ വനിതാ ഡോക്ടറെ അവധിയിൽവിട്ട്‌ ആശുപത്രി

മുംബൈ: സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെ പുരുഷന്മാരുടെ മൃതദേഹങ്ങളെ അധിക്ഷേപിച്ച് സംസാരിച്ച വനിതാ ഡോക്ടർക്കെതിരെ അച്ചടക്ക നടപടിയുമായി ആശുപത്രി അധികൃതർ. മുംബൈയിലെ കെഇഎം ഹോസ്പിറ്റലും മെഡിക്കൽ കോളേജ് അധികൃതരും എംബിബിഎസ് വിദ്യാർഥിനിയായ സെജൽ പവാറിനെ 15 ദിവസത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും...

പമ്പുകളിൽ നിന്ന് പ്രതിദിനം പരമാവധി 200 ലിറ്റർ ഡീസൽ മാത്രം, വൻകിട ഉപയോക്താക്കൾക്ക് കടുത്ത നിയന്ത്രണം

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പൂഴ്ത്തിവെപ്പും അനധികൃത കരിഞ്ചന്ത വിൽപ്പനയും കർശനമായി തടയുന്നതിനായി പെട്രോൾ പമ്പുകളിലെ ഇന്ധന വിൽപ്പനയിൽ വൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ ഉത്തരവിറക്കി. പുതിയ നിയമപ്രകാരം പെട്രോൾ പമ്പുകളിൽ നിന്നും ഒരു...

വ്യോമസേന വിമാനദുരന്തം; അഞ്ച് സൈനികർ മരിച്ചു, അപകടം ആസമിൽ

ന്യൂഡൽഹി: ആസാമിലെ ജോർഹാട്ടിൽ വ്യോമസേനയുടെ വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേന സൈനികർക്ക് വീരമൃത്യു. വ്യോമസേനയുടെ AN-32 എന്ന ട്രാൻസ്‌പോർട്ട് വിമാനമാണ് റോറ എയർഫോഴ്‌സ് സ്‌റ്റേഷനിൽ തകർന്നുവീണത്. അപകടത്തിൽ വിമാനത്തിന്റെ കോപൈലറ്റ് അത്ഭുതകമായി രക്ഷപ്പെട്ടു....

Popular this week