ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം യുവതിയെ ആദ്യഭര്‍ത്താവിന്റെ സഹോദരന്‍ ബലാത്സംഗം ചെയ്തു

ജയ്പുര്‍: രാജസ്ഥാനില്‍ ഭര്‍ത്താവിന്റെ കണ്‍മുന്നില്‍വെച്ച് ആദ്യ ഭര്‍ത്താവിന്റെ സഹോദരന്‍ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഭര്‍ത്താവിനും കുഞ്ഞിനും പ്രായപൂര്‍ത്തിയാകാത്ത സഹോദരിക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെടെയാണ് യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.

ആദ്യ ഭര്‍ത്താവിന്റെ സഹോദരന്‍ വഴിയില്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. പ്രതിക്കൊപ്പം സുഹൃത്തുക്കളായ നാലുപേരുമുണ്ടായിരുന്നു. പ്രതികള്‍ ചേര്‍ന്ന് നാലുപേരെയും സമീപത്തെ വയലിലേക്ക് കൊണ്ടുപോയി. ശേഷം ഭര്‍ത്താവിനെ ആക്രമിക്കുകയും കൈയും കാലും കെട്ടിയിടുകയുമായിരുന്നു. പിന്നീട് ഭര്‍ത്താവിന്റെ മുന്നിലിട്ട് യുവതിയെ ബലാത്സംഗം ചെയ്തതായി ഡി.എസ്.പി യോഗേന്ദ്ര സിങ് പറഞ്ഞു.

അതേസമയം ആക്രമണത്തിന് ശേഷം പ്രതികളും സുഹൃത്തുക്കളും സ്ഥാലത്തുനിന്ന് കടന്നുകളയുകയായിരുന്നു. പിന്നീട് കുട്ടിയും സഹോദരിയും ചേര്‍ന്ന് യുവാവിനെയും യുവതിയെയും റോഡരികില്‍ എത്തിച്ച് യാത്രക്കാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യാത്രക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്.

മുഖ്യപ്രതിയായ ആദ്യഭര്‍ത്താവിന്റെ സഹോദരനെയും രണ്ടു കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടബലാത്സംഗ കുറ്റം ചുമത്തിയാണ് പോലീസ് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തത്. കൂടാതെ യുവതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News