24.4 C
Kottayam
Sunday, June 14, 2026

ലതിക അടഞ്ഞ അധ്യായം; ഏറ്റുമാനൂരില്‍ യു.ഡി.എഫ് വിജയിക്കുമെന്ന് മുല്ലപ്പള്ളി

Must read

തിരുവനന്തപുരം: സീറ്റ് കിട്ടാത്തതിന്റെ പേരില്‍ പാര്‍ട്ടി വിട്ട ലതിക സുഭാഷ് അടഞ്ഞ അധ്യായമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ലതികയും സിപിഎമ്മുമായുള്ള ബന്ധത്തെക്കുറിച്ച് കോട്ടയത്ത് പറയുമെന്നും ഏറ്റുമാനൂരില്‍ യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലതികയുടെ പ്രതിഷേധത്തിലും സ്ത്രീ പ്രാധിനിത്യം സ്ഥാനാര്‍ഥി പട്ടികയില്‍ കുറഞ്ഞതിലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അതൃപ്തിയിലാണ്. ലതികയുമായി സംസാരിച്ച് അനുനയത്തിന് ശ്രമിക്കേണ്ടതായിരുന്നു എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

അതേസമയം ഇരിക്കൂറില്‍ സജീവ് ജോസഫിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിക്ക് ശമനമില്ല. യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസനും സിറ്റിംഗ് എംഎല്‍എ കെ.സി.ജോസഫും പങ്കെടുത്ത അനുനയ ചര്‍ച്ചയിലും സമാവായമുണ്ടായില്ല.

സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ഥിയാക്കണമെന്ന നിലപാടിലാണ് വിമതസ്വരം ഉയര്‍ത്തുന്നവര്‍. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം പാലിക്കണമെന്ന നേതാക്കളുടെ അഭ്യര്‍ഥനയും കണക്കിലെടുക്കാന്‍ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും തയാറായില്ല. മണ്ഡലത്തിലെ വികാരം നേതൃത്വം അറിയിക്കണമെന്ന് ഹസനോടും ജോസഫിനോടും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

- Advertisement -

അതേസമയം ചര്‍ച്ച പരാജയമല്ലെന്നും പ്രതിഷേധക്കാരുടെ വികാരം നേതൃത്വത്തെ അറിയിക്കുമെന്നും ഹസന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരിക്കൂറില്‍ സമവായ സ്ഥാനാര്‍ഥിയായി താന്‍ വീണ്ടും വരുമെന്ന പ്രചരണം കെ.സി.ജോസഫ് തള്ളി. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും താന്‍ സ്വയം മാറിയതാണെന്നും ജോസഫ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

‘ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയത്, രോഗം മൂന്നാം സ്റ്റേജിൽ’; അർബുദ വാർത്ത സ്ഥിരീകരിച്ച് രേണു സുധി

കൊച്ചി: ബിഗ് ബോസ് മുൻതാരവും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾ വാസ്തവമാണെന്ന് വ്യക്തമായി. തനിക്ക് കാൻസർ...

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കം ജൂലൈ 9-ന്; മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീളുന്ന വിലാപയാത്ര

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക ഖബറടക്ക ചടങ്ങുകൾ ജൂലൈ 9-ന് നടക്കുമെന്ന് റിപ്പോർട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ്സ് ടിവി...

തൃശ്ശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു; വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾ ചികിത്സയിൽ, സംസ്ഥാനത്ത് രോഗബാധിതർ 132 ആയി

തൃശ്ശൂര്‍: കേരളത്തിൽ വിവിധ ജില്ലകളിൽ ആശങ്ക പരത്തിക്കൊണ്ട് ഷിഗെല്ല (Shigella) രോഗബാധ തൃശ്ശൂര്‍ ജില്ലയിലും സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികള്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. നാല് വയസ്സുള്ള പെണ്‍കുട്ടിയും ഏഴ്...

പോലീസ് സ്റ്റേഷനുള്ളിൽ മദ്യസൽക്കാരം; ചേലക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അടക്കം മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ, കമ്മീഷണറുടെ നിർദ്ദേശപ്രകാരം മിന്നൽ പരിശോധന

തൃശ്ശൂര്‍: പൊതുജനങ്ങൾക്ക് സുരക്ഷയൊരുക്കേണ്ട പോലീസ് സ്റ്റേഷനുള്ളില്‍ നിയമം കാക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ പരസ്യമായി മദ്യസല്‍ക്കാരം നടത്തിയ സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കുന്നംകുളം എസിപി നടത്തിയ വിശദമായ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ...

Popular this week