EntertainmentKeralaNews

സ്വാസിക ഹോട്ട് എന്നടിച്ചാല്‍ മുന്‍പ് സാരി മാറുന്നതാണ്! ഇപ്പോള്‍ ചില ചൂടന്‍ രംഗം കാണാനുണ്ടാവുമെന്ന് നടി സ്വാസിക

കൊച്ചി:പ്രണയനായികയായി സീരിയലില്‍ തിളങ്ങി നിന്ന സ്വാസിക ഇപ്പോള്‍ ബിഗ് സ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലാണ്. ഏറ്റവുമൊടുവില്‍ സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം എന്ന സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് നടി.

കുറച്ചധികം ഗ്ലാമറസായിട്ടുള്ള റോളാണ് ചിത്രത്തില്‍ സ്വാസിക അവതരിപ്പിച്ചിരിക്കുന്നത്. ട്രെയിലറും പാട്ടുകളുമൊക്കെ പുറത്ത് വന്ന സമയത്ത് സിനിമയെ കുറിച്ച് വിമര്‍ശനം വന്നിരുന്നു. ഇതൊക്കെ ആദ്യം തന്നെയും പേടിപ്പിച്ചു. പിന്നെ സിനിമയാണ് പ്രധാനമെന്ന് മനസിലാക്കിയെന്ന് പറയുകയാ് സ്വാസികയിപ്പോള്‍.

സ്വാസികയുടെ ചൂടന്‍ രംഗങ്ങള്‍ കണ്ടോ എന്നൊക്കെയാണ് ആദ്യം വാര്‍ത്ത വന്നത്. ഇങ്ങനെയുള്ള വാര്‍ത്ത കണ്ടപ്പോള്‍ എനിക്ക് പേടിയില്ലായിരുന്നു. ഇതിങ്ങനെയേ വരികയുള്ളൂവെന്ന് ആദ്യമേ അറിയാം. നെഗറ്റീവ് കാര്യങ്ങളാണ് കൂടുതല്‍ ആളുകളിലേക്ക് എത്തുക. ഇത്രയും നാള്‍ സ്വാസിക ഹോട്ട് എന്നടിക്കുമ്പോള്‍ സാരി അങ്ങോട്ടോ ഇങ്ങോട്ടോ മാറിയതൊക്കെയാണ് വന്നിരുന്നത്. ഇപ്പോള്‍ അങ്ങനെയല്ല. ഇത്രേം നാളും പറ്റിച്ചത് പോലെയല്ല ഇതില്‍ ഞാന്‍ പറ്റിക്കില്ല. അങ്ങനെ സെര്‍ച്ച് ചെയ്യുമ്പോള്‍ എന്തെങ്കിലുമൊക്കെ കാണാനുണ്ാവുമെന്ന് സ്വാസിക പറയുന്നു.

അച്ഛന്‍, അമ്മ, അനിയന്‍, നാട്ടുകാര് എന്നിങ്ങനെ കഥ കേള്‍ക്കുമ്പോള്‍ പല കാര്യങ്ങളും മനസിലൂടെ പോയിരുന്നു. ഈ രംഗങ്ങളൊക്കെ എങ്ങനെ ചെയ്യുമെന്ന പേടി ഉണ്ടായിരുന്നു. എന്നാല്‍ 13 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ശക്തമായൊരു കഥാപാത്രം കിട്ടുന്നതല്ലേ എന്ന് പെട്ടെന്ന് എന്റെ മനസിലൂടെ കടന്ന് പോയി.

നൂറ് സീനുകളുള്ള സിനിമയില്‍ 99 ശതമാനം സീനിലും ഞാനുണ്ട്. പോസ്റ്ററുകളില്‍ പ്രധാനമായും എന്റെ ഫോട്ടോയുണ്ട്. ഇതൊക്കെയാണ് ഞാന്‍ സ്വപ്‌നം കണ്ടിരുന്നതും. ഇനിയെന്തിനാണ് വേറെ കാര്യങ്ങള്‍ ആലോചിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു.

ഇങ്ങനൊരു സിനിമ എന്നെ വിശ്വസിച്ച് ഒരു സംവിധായകന്‍ തരുന്നു. എന്റെ അച്ഛനെയും അമ്മയെക്കാളും എന്നെ വിശ്വസിച്ചത് ഇപ്പോള്‍ സിദ്ധാര്‍ത്ഥ് ഭരതനാണെന്ന് പറയാം. വീട്ടുകാര്‍ക്ക് പോലും എന്നെ അത്രയും വിശ്വാസമില്ല. ഒരു പരിചയവുമില്ലാത്ത എന്നെ വിശ്വസിച്ചാണ് ഈ ക്യാരക്ടര്‍ തന്നത്. അതിനൊരു മൂല്യം കൊടുക്കണം.

ലിപ്‌ലോക് അടക്കം ഇന്റിമേറ്റ് സീനുകള്‍ ചെയ്യുമ്പോള്‍ രണ്ട് ആര്‍ട്ടിസ്റ്റുകളുടെയും കംഫര്‍ട്ട് നോക്കിയാണ് ചെയ്തത്. അധികം ആളുകള്‍ ഇവിടെ നില്‍ക്കേണ്ടെന്നുണ്ടെങ്കില്‍ പറയാമെന്ന് സംവിധായകനും ക്യാമറമാനും പറഞ്ഞു. ആദ്യം ഒരു മൂന്നാല് തവണ പറഞ്ഞും കാണിച്ചും തന്നിട്ടാണ് ടേക്കിലേക്ക് പോവുന്നത്. എന്നാലും ചിലതൊക്കെ രണ്ടോ മൂന്നോ റീടേക്കുകള്‍ വേണ്ടി വരും. ചില സീനുകളില്‍ ഡയലോഗുണ്ട്. അത് തെറ്റിപ്പോവും. അങ്ങനെ വരുമ്പോളൊക്കെ റീടേക്ക് വന്നിട്ടുണ്ട്.

സംഘട്ടനമോ, പാട്ടോ, മറ്റേതൊരു സീന്‍ ചെയ്യുന്നത് പോലെയാണ് ഈ സീനും സംവിധായകന്‍ പ്ലാന്‍ ചെയ്തത്. ആളുകള്‍ വിചാരിക്കുന്ന പോലത്തെ മൈന്‍ഡ് സെറ്റിലല്ല അങ്ങനെയുള്ള രംഗം ചെയ്യുന്നത്. നടി,നടന്മാര് മാത്രമല്ല അവിടെ നില്‍ക്കുന്ന ടെക്‌നീഷ്യന്മാരും അങ്ങനെയാണ്. എല്ലാവരും അവരവരുടെ ജോലിയിലാവും.

ഇന്റിമേറ്റ് സീനാണെന്ന് പറഞ്ഞ് ആരുമത് നോക്കിയിരിക്കില്ല. ഇന്റിമേറ്റ് സീനും ഷോര്‍ട്ട് ഡ്രസും സ്ലീവ്‌ലെസ് ഇടുന്നതുമൊക്കെ എനിക്ക് അണ്‍കംഫര്‍ട്ടാണ്. പക്ഷേ അതെല്ലാം മറന്ന് ഞാന്‍ ചെയ്തത് ഈ സിനിമയിലാണ്. കിട്ടിയ കഥാപാത്രം അങ്ങനെയായത് കൊണ്ടാണെന്ന് സ്വാസിക വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button