EntertainmentKeralaNews

അയ്യപ്പനെ കണ്ടുതൊഴുത് നടി സിതാര; മലചവിട്ടിയത്‌ കുടുംബാംഗങ്ങൾക്കൊപ്പം

പത്തനംതിട്ട: ശബരിമല ദർശനത്തിന് തെന്നിന്ത്യൻ ചലച്ചിത്ര താരം സിതാര എത്തി. കർക്കിടകമാസ പൂജക്കായി നട തുറന്ന ശേഷമാണ് കുടുംബാംഗങ്ങൾക്ക് ഒപ്പം സിതാര അയ്യപ്പ ദർശനം നടത്തിയത്. വൈകുന്നേരം ദീപാരാധന തൊഴുത താരം സന്നിധാനത്ത് വഴിപാടുകളും നടത്തി. പടിപൂജ തൊഴുത് സന്നിധാനത്ത് തങ്ങിയ ശേഷം രാവിലെ കലശാഭിഷേക ചടങ്ങുകളിൽ അടക്കം പങ്കെടുത്ത ശേഷമാണ് മടങ്ങിയത്.

ശബരിമല അയ്യപ്പ സന്നിധിയിൽ തന്ത്രി കണ്ഠരര് ബ്രഹ്മദത്തൻ്റെ മുഖ്യകാർമ്മികത്വത്തിലാണ് കർക്കിടകമാസ പൂജകൾ നടക്കുന്നത്. പിതാവ് തന്ത്രി കണ്ഠരര് രാജീവരും സന്നിധാനത്തുണ്ട്. മേൽശാന്തി കെ ജയരാമൻ നമ്പൂതിരിയാണ് കളഭ കലശമെഴുന്നെള്ളിപ്പ് നടത്തുന്നത്. കർക്കിടകവാവ് ദിവസംകൂടിയായിരുന്ന മലയാള മാസം ഒന്ന് മുതൽ സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പമ്പയിൽ പിതൃതർപ്പണം നടത്തിയ ശേഷമാണ് നിരവധി ഭക്തർ മല കയറിയത്.

നട അടയ്ക്കുന്ന 21 വരെയുള്ള ദിവസങ്ങളിൽ ഉദയാസ്തമന പൂജ, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പ്പാഭിഷേകം തുടങ്ങിയ വിശേഷാൽ പൂജകളും നടക്കും. വെർച്ച്വൽ ക്യൂ ബുക്കിങ്ങിലൂടെയും നിലക്കൽ, പമ്പ എന്നിവിടങ്ങളിൽ ക്രമീകരിച്ചിട്ടുള്ള സ്പോട്ട് ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്തിയും ദർശനം നടത്താം. മിഥുനമാസ പൂജകൾ പൂർത്തിയാക്കി ജൂലൈ 21ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. കർക്കിടമാസ പൂജകൾ പൂർത്തിയാക്കി അടക്കുന്ന നട ഓഗസ്റ്റ് ഒൻപതിന് നിറപുത്തരി പൂജക്കായി തുറക്കും. പത്തിന് പുലർച്ചെയാണ് ഇത്തവണത്തെ നിറപുത്തരി പൂജ.

Sithara In Sabarimala


തിരുവിതാംകൂർ ദേവസ്വം ബോർഡ് സാംസ്കാരിക പുരാവസ്തു വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന രാമായണ മാസാചരണത്തിനും തുടക്കമായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ രാമായണ മാസാചരണം ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കർക്കിടകം 30 വരെ രാമായണ പാരായണം ഉണ്ടായിരിക്കും.

Sithara In Sabarimala
Sithara In Sabarimala
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker