EntertainmentNews

അശ്ലീല ചാറ്റും ചിത്രങ്ങളും,വ്യാജ അക്കൗണ്ടിനെതിരെ പരാതി നല്‍കി നടി ഷാലു കുര്യന്‍

കൊച്ചി:സാമൂഹ്യ മാധ്യമത്തില്‍ തന്റെ ഫോട്ടോ ഉപയോഗിച്ചുള്ള വ്യാജ അക്കൗണ്ടിന് എതിരെ നടി ശാലു കുര്യന്‍. ഇന്‍സ്റ്റഗ്രാം പേജില്‍ ലൈവിലെത്തിയാണ് ശാലു കുര്യന്‍ ഇക്കാര്യം പറഞ്ഞത്. ജിന്‍സി എന്ന പേരിലുള്ള അക്കൗണ്ടിലാണ് തന്റെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ടെന്നും ശാലു കുര്യന്‍ പറഞ്ഞു.

വ്യാജ അക്കൗണ്ടിന് എതിരെ പരാതി നല്‍കിയിട്ടുണ്ട്. അശ്ലീല ചാറ്റുകളാണ് തന്റെ ഫോട്ടോ ഉപയോഗിച്ചുള്ള വ്യാജ അക്കൌണ്ടില്‍ നിന്ന് നടക്കുന്നത്. തന്റെ ഫോട്ടോകള്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലുണ്ട്. ജിന്‍സി എന്ന പേരിലാണ് വ്യാജ അക്കൗണ്ടെന്നും ശാലു കുര്യന്‍ പറയുന്നു.

എന്റെ പേരിലുള്ള ഫേക്ക് അക്കൗണ്ടില്‍ നിന്നുള്ള അശ്ലീല ചാറ്റുകളൊന്നും തന്റെ അറിവോടല്ലെന്ന് വ്യക്തമാക്കാനാണ് താന്‍ വന്നത് എന്നും ശാലു കുര്യന്‍ പറയുന്നു.

ഫേക്ക് അക്കൗണ്ടിന്റെ ഇന്‍സ്റ്റാഗ്രാം ലിങ്കും ശാലു കുര്യന്‍ കമന്റ് ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker