മലയാള സിനിമയിലേക്ക് ഇനിയില്ല,നിലപാട് വ്യക്തമാക്കി മലര്‍വാടി ആര്‍ട്സ് ക്ലബ് നടി അപൂര്‍വ്വ
കൊച്ചി:മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി അപൂര്‍വ്വ ബോസ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയിലെ അനിയത്തി വേഷം നടിയുടെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. മലര്‍വാടി ആര്‍ട്സ് ക്ലബിന് ശേഷം വിനീത് ശ്രീനിവാസന്റെ നായികയായി പത്മശ്രീ ഡോ ഭരത് സരജ് കുമാറിലും അപൂര്‍വ്വ വേഷമിട്ടിരുന്നു. കൂടാതെ ബ്ലെസി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പ്രണയത്തിലും ഒരു പ്രധാന വേഷത്തില്‍ അപൂര്‍വ്വ അഭിനയിച്ചു. നിവിന്‍ പോളി നായകനായ ഹേയ് ജൂഡിലാണ് നടി ഒടുവില്‍ എത്തിയത്.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയുടെ അനിയത്തിയുടെ റോളിലാണ് നടി എത്തിയത്. പ്രണയത്തില്‍ മേഘ എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. മലര്‍വാടി ആര്‍ട്സ് ക്ലബില്‍ സന്തോഷ് ദാമോദരന്റെ സഹോദരിയായ രേവതിയായും നടി എത്തി.
അതേസമയം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇനി താന്‍ സിനിമയിലേക്ക് ഇല്ലെന്ന് നടി പറഞ്ഞിരുന്നു. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലാത്ത താരം യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റ് ആണ്. സിനിമയില്‍ ഇല്ലാത്ത സമയത്ത് സോഷ്യല്‍ മീഡിയയിലൂടെയാണ് അപൂര്‍വ്വയെ പ്രേക്ഷകര്‍ കൂടുതല്‍ കണ്ടത്. ഇന്‍സ്റ്റഗ്രാം പേജിലൂടെ തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെച്ച് നടി എത്തിയിരുന്നു.
കൊച്ചിയിലെ എന്‍യുഎ എല്‍എസില്‍ നിന്നുമാണ് അപൂര്‍വ്വ ബിരുദം നേടിയത്. പിന്നാലെ ഡല്‍ഹി യുഎന്‍എല്‍ നിന്നും ഇന്റേണ്‍ഷിപ്പ് ചെയ്തു. തുടര്‍ന്ന് പിജി പഠനത്തിനായി സ്വിറ്റ്സര്‍ലാന്റിലെ ജെനീവയിലേക്ക് പറക്കുകയായിരുന്നു താരം. ഇന്റര്‍നാഷണല്‍ ആന്റ് ഹ്യൂമണ്‍ റൈറ്റ് ലോയില്‍ അവിടെ കോഴ്സ് പൂര്‍ത്തിയാക്കി. ഇപ്പോള്‍ യുഎന്‍ഇപിയില്‍ പ്രവര്‍ത്തിക്കുകയാണ് നടി.
ഇനി സിനിമയിലേക്ക് ഒരു മടങ്ങിവരവില്ലെന്നാണ് അഭിമുഖത്തില്‍ അപൂര്‍വ്വ ബോസ് പറഞ്ഞത്. കാമുകന്‍ ദിമാന്‍ തലപത്രയ്ക്കൊപ്പമുളള ചിത്രങ്ങളും വീഡിയോസും തന്റെ പേജില്‍ പങ്കുവെക്കാറുണ്ട് അപൂര്‍വ്വ. നടിയുടെ സഹപാഠിയായിരുന്നു ദിമാന്‍. കല്യാണം ഉടന്‍ ഉണ്ടാവില്ലെന്നും അഭിമുഖത്തില്‍ അപൂര്‍വ്വ ബോസ് തുറന്നുപറഞ്ഞു. ആസിഫ് അലിയും ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തിയ പകിട എന്ന ചിത്രത്തിലും അപൂര്‍വ്വ അഭിനയിച്ചിരുന്നു.
,p>കൂടാതെ 2013ല്‍ പുറത്തിറങ്ങിയ പൈസ പൈസ എന്ന ചിത്രത്തിലും അപൂര്‍വ്വ അഭിനയിച്ചിരുന്നു. പദ്മശ്രീ ഭരത് ഡോ സരോജ് കുമാറിലെ ഗാനരംഗത്തിലൂടെയാണ് ഇന്നും പ്രേക്ഷകര്‍ അപൂര്‍വ്വയെ ഓര്‍ക്കുന്നത്. സിനിമയിലെ മൊഴികളും മൗനങ്ങളും എന്ന പാട്ടില്‍ വിനീത് ശ്രീനിവാസാനും അപൂര്‍വ്വയും തമ്മിലുളള പ്രണയമാണ് കാണിച്ചത്. സിനിമയുടെതായി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ഗാനരംഗം കൂടിയായിരുന്നു ഇത്.