മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി മീന; മകളെക്കാള്‍ സുന്ദരി ഇപ്പോഴും അമ്മ തന്നെയെന്ന് ആരാധകര്‍
ദക്ഷിണേന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് മീന. മീനയുടെ മകള്‍ നൈനികയും ‘തെറി’ എന്ന സിനിമയിലൂടെ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. അമ്മയും മകളും ഒരുമിച്ചുള്ള ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ കൂടി മീന പങ്കിടാറുണ്ട്. ഇപ്പോഴിതാ പുതിയ പരസ്യചിത്രത്തിനു വേണ്ടി വളരെ സുന്ദരികളായി തിളങ്ങുന്ന അമ്മയുടെയും മകളുടെയും ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മീന.
സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും എന്നും അത്ഭുതപ്പെടുത്തുന്ന ദക്ഷിണേന്ത്യന്‍ അഭിനേത്രിയാണ് മീന. തമിഴില്‍ മാത്രമല്ല ദക്ഷിണേന്ത്യ മുഴുവന്‍ ആരാധകരുള്ള നടിയാണ് മീന. തമിഴ് സിനിമാ വ്യവസായത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു, 90 കളില്‍ രജനികാന്തും കമല്‍ഹാസനും ഉള്‍പ്പെടെ നിരവധി മുന്‍നിര താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മകള്‍ നൈനികയും ഒരു കുഞ്ഞു താരമാണ്. ആറ്റ്ലി സംവിധാനം ചെയ്ത ദളപതി വിജയ് നായകനായ തെറിയിലൂടെയാണ് മീനയുടെ മകള്‍ നൈനികയും അഭിനയരംഗത്തേക്ക് വന്നു. സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും മീന മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കിടാറുണ്ട്.
ഇപ്പോഴിതാ വ്യാന ലക്‌സ് ഡയമണ്‌സിന്റെ പുതിയ പരസ്യചിത്രത്തില്‍ അമ്മയും മകളും ഒരുമിച്ചുള്ള ചിത്രമാണ് മീന ഇന്‍സ്റ്റയില്‍ ഷെയര്‍ ചെയ്തത്. മകളെക്കാള്‍ സുന്ദരിയായി ചിത്രങ്ങളില്‍ കാണുന്നത് മീനയെയാണ്. ”എല്ലായിടത്തും മാജിക് കാണുന്നതിനാല്‍ അവളുടെ കണ്ണുകള്‍ തിളങ്ങുന്നു…എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.