‘കറുപ്പിലും വെളുപ്പിലും മാത്രമല്ല ജീവിതം’; മീനയുടെ കുറിപ്പ് വൈറല്‍
തെന്നിന്ത്യന്‍ താര റാണി മീന മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ്. ഇപ്പോള്‍ മീന അഭിനയിക്കുന്നത് മോഹന്‍ലാല്‍ നായകനായ ജീതു ജോസഫ് ചിത്രം ദൃശ്യം 2വിലാണ്. ദൃശ്യം 2വിന്റെ ലോക്കേഷന്‍ ചിത്രങ്ങള്‍ ഇതിനോടകം വൈറലായിരിന്നു.
ഇപ്പോള്‍ മീനയുടെ വ്യത്യസ്തമായ ഒരു ഫോട്ടോയും അതിന് താരം നല്‍കിയ അടിക്കുറിപ്പുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മീന തന്നെയാണ് ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. കറുത്ത സാരി ധരിച്ചാണ് മീന ഫോട്ടോയില്‍ താരമാകുന്നത്.
മീനയുടെ കരിയറിലെ തന്നെ വലിയ ഹിറ്റുകളിലൊന്നായി മാറിയ ചിത്രമായിരുന്നു ദൃശ്യം. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ നായികയായി മീന വേഷമിട്ടത്. റാണി എന്ന കഥാപാത്രത്തെ ആയിരുന്നു മീന പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചത്. ദൃശ്യം രണ്ടാമതും വരുമ്പോള്‍ മീന തന്നെയാണ് റാണിയായി ചിത്രത്തില്‍ എത്തുന്നത്. ദൃശ്യം 2 ന്റെ വിശേഷങ്ങള്‍ പങ്കുവെച്ച മീനയുടെ ഫോട്ടോകള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിരുന്നു.
‘കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് എങ്ങനെ തേങ്ങ ഉരിക്കാം’ എന്ന് പഠിക്കുന്നുവെന്ന ക്യാപ്ഷനോടെ മീന ഒരു ഫോട്ടോ പങ്കുവച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ കറുത്ത സാരിയുടുത്തിട്ടുള്ള മീനയുടെ ഫോട്ടോയാണ് ആരാധക ഹൃദയത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ദൃശ്യം രണ്ടിലെ രംഗത്തിലെ വേഷമാണോ എന്നതിനെ കുറിച്ച് വ്യക്തതയില്ല.
”നിങ്ങളുടെ ലോകത്തെ കറുപ്പിലും വെളുപ്പിലുമായി മാത്രം നിര്‍വചിക്കരുത്, കാരണം ഗ്രേയ്കള്‍ക്കിടയില്‍ വളരെയധികം നിറങ്ങളുണ്ട്” എന്ന് അര്‍ഥമുള്ള ക്യാപ്ഷനാണ് മീന ഫോട്ടോയ്ക്ക് കൊടുത്തിരിക്കുന്നത്. ഏതായാലും ഫോട്ടോയും കുറിപ്പും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.