EntertainmentHealth
ബ്രിട്ടണില്‍ നിന്നെത്തിയ നടി ലെനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കൊച്ചി: നടി ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സിനിമാ ചിത്രീകരണം കഴിഞ്ഞ് ബ്രിട്ടനില്‍ നിന്ന് മടങ്ങിയത്തിയതിനു പിന്നാലെയാണ് ലെനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ബംഗളുരു വിമാനത്താവളത്തില്‍ വെച്ച് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
താരം ഇപ്പോള്‍ ബംഗളുരു മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. അതേസമയം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പരിശോധനാ ഫലം വന്നതിനു ശേഷം മാത്രമേ കൊവിഡിന്റെ വകഭേദമാണോ എന്ന് കണ്ടെത്താന്‍ കഴിയൂ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News