സഡേഷന്‍ തന്നതുകൊണ്ട് ബോധമില്ലാതെ കിടക്കുകയായിരുന്നു, പ്രണവിന്റെ പേര് കേട്ട് ചാടിയെണീറ്റു: നടനോടുള്ള ക്രഷിനെ കുറിച്ച് കൃതിക
പ്രണവ് മോഹന്‍ലാലിനോടുള്ള ക്രഷിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി കൃതിക പ്രദീപ്. ആശുപത്രിയില്‍ സെഡേഷനില്‍ കിടക്കുമ്പോള്‍ വരെ പ്രണവിന്റെ പേര് കേട്ടിട്ട് ചാടി എണീറ്റിട്ടുണ്ട് എന്നാണ് പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് കൃതിക പറയുന്നത്.
പ്രണവിന്റെ ആദ്യ സിനിമയായ ആദിയില്‍ ഒരു പ്രധാന കഥാപാത്രത്തെ കൃതിക അവതരിപ്പിച്ചിരുന്നു. ആദി സിനിമയുടെ സമയത്ത് തനിക്ക് ഭയങ്കര ക്രഷ് ഉണ്ടായിരുന്നു ആളുടെ അടുത്ത്. താന്‍ പറഞ്ഞിട്ടൊന്നും ഇല്ല എന്നാണ് കൃതിക പറയുന്നത്. പത്താം ക്ലാസ് കഴിഞ്ഞ് അപ്പന്റിക്സിന്റെ ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുന്ന സമയമാണ്. ആ സമയത്ത് ആദി സിനിമ കഴിഞ്ഞിരിക്കുകയാണ്. സഡേഷന്‍ ഒക്കെ തന്നതുകൊണ്ട് ബോധമൊന്നുമില്ല. അപ്പോള്‍ തന്നെ റൂമിലേക്ക് മാറ്റുന്ന സമയത്ത് ചേച്ചി വന്നു.
‘ദേ പ്രണവ് മോഹന്‍ലാല്‍ വന്നിട്ടുണ്ട്, ഒന്ന് എണീറ്റേ’ എന്ന് പറഞ്ഞു. താന്‍ ഒരൊറ്റ എണീക്കലായിരുന്നു. കാരണം തനിക്ക് അത്രയും ക്രഷ് ഉണ്ടായിരുന്നു ആ ഒരു സമയത്ത്. ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. പ്രണവ് ഭയങ്കര നല്ല മനുഷ്യനാണ്, പാവമാണ്.
നല്ല സ്‌മൈലിങ് ഫേസ് ആണ് ഗിറ്റാര്‍ ഒക്കെ വായിക്കും. അപ്പോള്‍ നമുക്ക് ഓട്ടോമാറ്റിക്കായി ഒരു വ്യത്യസ്തതയും അട്രാക്ഷനും ക്രഷും ഒക്കെ തോന്നും എന്നാണ് കൃതിക പറയുന്നത്. മോഹന്‍ലാലിന്റെ ഒരു വലിയ ആരാധിക കൂടിയാണ് താന്‍ എന്നും കൃതിക പറയുന്നുണ്ട്.