കാമുകന്‍ വഞ്ചിച്ചു; വിഷം കഴിക്കുന്ന ദൃശ്യങ്ങള്‍ മാതാപിതാക്കള്‍ക്ക് അയച്ച് നല്‍കിയ ശേഷം നടി ആത്മഹത്യ ചെയ്തു

ബംഗളൂരൂ: കാമുകന്‍ വഞ്ചിച്ച ദു:ഖത്തില്‍ മനംനൊന്ത് നടിയും മോഡലുമായ ചന്ദന(29) വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. നടി, മോഡല്‍, അവതാരക എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി കാമുകന്‍ ചന്ദനയുടെ കൈയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയോളം വാങ്ങിയിരുന്നതായും ചന്ദന ആരോപിച്ചിരുന്നു.

വിഷം കഴിക്കുന്ന ദൃശ്യം വീഡിയോയില്‍ പകര്‍ത്തി മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കിയ ശേഷമായിരിന്നു ആത്മഹത്യ. ചന്ദന താമസിക്കുന്ന വീട്ടിലെത്തി അവര്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.

തന്റെ മരണത്തിന് ഉത്തരവാദി കാമുകനാണെന്നും 5 ലക്ഷത്തോളം രൂപ തന്നില്‍ നിന്ന് പലപ്പോഴായി വാങ്ങി ഒടുവില്‍ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചുവെന്നും ചന്ദന വീഡിയോയില്‍ പറയുന്നുണ്ട്. ആത്മഹത്യാ പ്രേരണാകുറ്റത്തിന് പോലീസ് നടിയുടെ കാമുകന്‍ ദിനേഷിനെതിരേ കേസെടുത്തു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News