കൊല്ലം:ആയുർ ഇടമുളയ്ക്കലിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടമുളക്കൽ അമൃത് ഭവനിൽ സുനിൽ (34), ഭാര്യ സുജിനി (24) എന്നിവരാണ് മരിച്ചത്.
സുനിൽ തൂങ്ങിമരിച്ച നിലയിലും സുജിനിയുടെ മൃതദേഹം തറയിലുമാണുള്ളത്. ഭാര്യയെ കൊന്ന്
ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നാണു സൂചന.
നിർമ്മാണ തൊഴിലാളിയായ സുനിൽ പുലർച്ചെ 5 മണിക്ക് സുഖമില്ലെന്ന് ആലഞ്ചേരി യിൽ ഉള്ള അമ്മയെ വിളിച്ചു പറഞ്ഞിരുന്നു.സുനിലിന്റെ അമ്മ സുജിനിയുടെ അച്ഛനെ വിളിച്ചു പറഞ്ഞു. അച്ഛൻ വന്നപ്പോൾ കതകു തുറക്കാത്തതിനെ തുടർന്നു വെട്ടുകത്തി കൊണ്ട് ജനൽ വെട്ടി പൊളിച്ചു.
സുനിൽ തൂങ്ങി മരിച്ച നിലയിലും സുജിനി തറയിൽ പായയിൽ മരിച്ച നിലയിലുമായിരുന്നു. മൂന്നു വയസ്സുള്ള കുട്ടി അമ്മയുടെ മൃതശരീരത്തിൽ മുലപാൽ കുടിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News