EntertainmentKeralaNews

നടന്‍ വിവേക് ഗോപന്‍ ബിജെപി അംഗത്വം സ്വീകരിച്ചു,വിജയയാത്ര തൃശൂര്‍ പിന്നിട്ടു

തൃശൂര്‍ : സിനിമ, സീരിയല്‍ താരം വിവേക് ഗോപന്‍ ബിജെപി അംഗത്വം സ്വീകരിച്ചു. പുതുക്കാട് മണ്ഡലത്തിലെ ആമ്പല്ലൂരില്‍ വിജയ യാത്രയ്ക്ക് നല്‍കിയ സ്വീകരണ പരിപാടിക്കിടെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ബിജെപിയില്‍ ചേരുമെന്ന് മുന്‍പ് വിവേക് ഗോപന്‍ വ്യക്തമാക്കിയിരുന്നു.

എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം വേഗം പൂര്‍ത്തിയാക്കുമെന്ന് തൃശൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. നേമത്ത് ഉള്‍പ്പെടെ യുഡിഎഫ്-എല്‍ഡിഎഫ് രഹസ്യ ധാരണ നിലവില്‍ വന്നു. ചെന്നിത്തല ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ ഇടപെടലിന്റെ ഫലമാണ് ഈ സഖ്യം. നേമത്ത് ഇതിന് വേണ്ടി നേതാക്കള്‍ പ്രചാരണം തുടങ്ങി. ഈ രാഷ്ട്രീയ അധാര്‍മ്മികത

യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലീംലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പ്രസംഗം തൃശൂരിലും ശോഭാ സുരേന്ദ്രന്‍ ആവര്‍ത്തിച്ചത് പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.മോദിയുടെ നയം സ്വീകാര്യമെന്ന് പറഞ്ഞാല്‍ ലീഗിനെ ബിജെപി ഉള്‍ക്കൊള്ളുമെന്ന് ശോഭ പറഞ്ഞു. കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണ്. ലീഗിന് സിപിഎമ്മിനോട് സഹകരിക്കാനാകില്ല. വര്‍ഗീയ നിലപാട് തിരുത്തി വന്നാല്‍ ലീഗിനെ ഉള്‍ക്കൊള്ളുമെന്ന് ശോഭ വ്യക്തമാക്കി. ജമ്മു കാശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം ഓര്‍മ്മിപ്പിച്ച് കൊണ്ടായിരുന്നു ശോഭയുടെ പ്രതികരണം. താന്‍ പറഞ്ഞത് ബിജെപി നിലപാടെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

എന്നെക്കുറിച്ച് കെ മുരളീധരന്‍ ആശങ്കപ്പെടേണ്ടെന്നും ശോഭ സുരേന്ദ്രന്‍ വിമര്‍ശിച്ചു. എന്റെ തൂക്കം മുരളി നോക്കണ്ട. അച്ഛന്റെ കൈ പിടിച്ചു രാഷ്ട്രീയത്തിലേക്ക് വന്നതാണ് മുരളി. താന്‍ സാധാരണ കുടുംബത്തില്‍ നിന്ന് വന്നതാണ്. മുരളിയെപ്പോലെ അച്ഛന്റെ മേല്‍വിലാസം അല്ല തനിക്കുള്ളത്. ഭരണത്തില്‍ ഇരിക്കെ ഉപതെരഞ്ഞെടുപ്പില്‍ തോറ്റ ഏക മന്ത്രിയാണ് മുരളീധരനെന്നും ശോഭ പരിഹസിച്ചു. പാര്‍ട്ടിയില്‍ നേരത്തെ തന്നെ സജീവമാണ്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാനും പ്രസംഗിക്കാനും ആളുകള്‍ വേണം. അതാണ് ചെയ്യുന്നത്. മത്സരിക്കാന്‍ നേതാക്കള്‍ നിര്‍ബന്ധിക്കേണ്ട സാഹചര്യമില്ല. നേതൃത്വത്തിന് കാര്യങ്ങള്‍ അറിയാം. മത്സരിക്കാന്‍ നിര്‍ബന്ധിക്കുമെന്നും കരുതുന്നില്ലെന്നും ആഭ്യന്തര പ്രശ്‌നങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ഇല്ലെന്നും ശോഭ പറഞ്ഞു.

ബിജെപിയെ നേരിടാന്‍ ആസൂത്രിത നീക്കം നടക്കുന്നു. ഇടത് പക്ഷവും വലത് പക്ഷവും യോജിച്ചു പ്രവര്‍ത്തിക്കുന്നു. നടപ്പിലാക്കാന്‍ കഴിയുന്ന പ്രഖ്യാപനങ്ങള്‍ മാത്രമേ ബിജെപി മുന്നോട്ട് വക്കുന്നുള്ളൂ. പിഎസ്‌സി ഉദ്യോഗര്‍ത്ഥികളോട് ഒരു മന്ത്രി പോലും ചര്‍ച്ചക്ക് പോകാത്തത് അഹങ്കാരമാണെന്നും എല്‍ഡിഎഫ് മാത്രമല്ല യുഡിഎഫും പിന്‍വാതില്‍ നിയമനം നടത്തിയെന്നും ശോഭ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. എ വിജയരാഘവന്‍ വായ തുറന്നാല്‍ ഗുണം ലഭിക്കുന്നത് യുഡിഎഫിനാണ്. വിജയരാഘവന്റെ ഫോട്ടോ കോണ്‍ഗ്രസ്സ് -ലീഗ് ഓഫീസില്‍ വെയ്ക്കാമെന്നും ശോഭ പരിഹസിച്ചു.

എന്നാല്‍ മുസ്ലിം ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച ശോഭാ സുരേന്ദ്രന് പികെ കുഞ്ഞാലിക്കുട്ടി മറുപടി നല്‍കി. കറകളഞ്ഞ മതേതര സ്വാഭാവമുള്ള പാര്‍ട്ടിയാണ് ലീഗെന്നും ആ ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ബിജെപിക്ക് ക്ഷണിക്കാന്‍ നല്ലത് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെ ആണ്. ഇടതുപക്ഷം സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയിലാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

നേരത്തെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ക്രൈസ്തവ, മുസ്ലിം സമുദായത്തോട് ബിജെപിക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍ഡിഎയിലേക്ക് സ്വാഗത ചെയ്യുന്നെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കിയത്. ശോഭയുടെ ക്ഷണം രാഷ്ട്രീയ ശ്രദ്ധ നേടിയതോടെ, ഇതിനെ അനുകൂലിച്ചും തള്ളിയും ബിജെപി നേതാക്കളും രംഗത്തെത്തി.

ശോഭ സുരേന്ദ്രന്റെ പ്രസ്താവനയെ ആദ്യം തള്ളിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുസ്ലീം ലീഗുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടിയാണ് ലീഗെന്നും ആവര്‍ത്തിച്ചു. എന്നാല്‍ മുസ്ലിം ലീഗ് നയം മാറ്റി വന്നാല്‍ എന്‍ഡിഎയിലേക്ക് സ്വീകരിക്കാന്‍ തയ്യാറാണെന്നായിരുന്നു പിന്നീടുള്ള പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker