നടന്‍ വിജിലേഷ് വിവാഹിതനാവുന്നു; വിവാഹ നിശ്ചയ വീഡിയോ വൈറല്‍

നടന്‍ വിജിലേഷ് വിവാഹിതനാവുന്നു. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസ് ആണ് വധു. മഹേഷിന്റെ പ്രതികാരം, തീവണ്ടി, കപ്പേള, വരത്തന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വിജിലേഷ് ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ ജീവിതത്തില്‍ ഒരു കൂട്ടുവേണം എന്ന് പറഞ്ഞ് വിജിലേഷ് പങ്കുവെച്ച കുറിപ്പ് വൈറല്‍ ആയിരുന്നു.

വിവാഹത്തെക്കുറിച്ച് വിജിലേഷ് ഒരുമാധ്യമത്തോട് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ‘ഈ വര്‍ഷം ആദ്യമാണ് പോസ്റ്റിടുന്നത്. കല്ല്യാണ ആലോചനകള്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. പൊതുവേ പെണ്ണുകാണലിന് പോകാന്‍ ഇഷ്ടമല്ല. പിന്നെ ലോക്ക് ഡൗണ്‍കാലത്ത് ഇഷ്ടംപോലെ സമയം കിട്ടി. രണ്ടാമത്തെ പെണ്ണുകാണലായിരുന്നു സ്വാതിയുമൊത്തുള്ളത്. സ്വാതിക്ക് സിനിമകള്‍ ഒക്കെ ഏറെ ഇഷ്ടമാണ്. കലയോട് താല്‍പര്യമുള്ള ആളാണ്.’

‘സ്വാതിക്ക് സമ്മതമായിരുന്നു. ആദ്യമേ എല്ലാം സംസാരിച്ചിരുന്നു. വീട്ടുകാര്‍ക്ക് സിനിമാക്കാരനായതുകൊണ്ട് കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. ചേട്ടന് കൂടി വധുവിനെ ശരിയാകാനുള്ള കാത്തിരിപ്പിലാണ്. ഒത്തുവന്നാല്‍ രണ്ട് വിവാഹവും ഒരുമിച്ച് നടത്തും. ചേട്ടന്റെ വിവാഹം കഴിഞ്ഞു മതി എന്നായിരുന്നു ആദ്യ തീരുമാനം. പിന്നെ അമ്മയ്ക്ക് ആരും കൂട്ടില്ല, ഒറ്റയ്ക്കാണെന്ന് പരാതി. അതാണ് ഞാനും വിവാഹത്തെക്കുറിച്ച് പോസ്റ്റിട്ടത്.

ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. എല്ലാവരും ഷെയര്‍ ചെയ്തു. വിളിച്ചു,. പക്ഷെ ആലോചനകള്‍ വന്നില്ല. സ്വാതിയും പോസ്റ്റ് കണ്ടിരുന്നു. മാട്രിമോണി വഴിയാണ് ആലോചന വന്നത്. ബിഎഡ് കഴിഞ്ഞ് ഓണ്‍ലൈനായി ഒരു ലേണിങ് ആപ്പില്‍ ക്ലാസെടുക്കുകയാണ് സ്വാതി. എന്റെ എല്ലാസിനിമകളും കണ്ടിട്ടുണ്ട്. മഹേഷിന്റെ പ്രതികാരത്തിലെ കഥാപാത്രമാണ് ഇഷ്ടം. വരത്തനെക്കുറിച്ച് മിണ്ടില്ല. കാരണം സുഹൃത്തുക്കളെല്ലാം അത് പറഞ്ഞാണ് അവളെ കളിയാക്കുന്നത്.’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News