24.3 C
Kottayam
Thursday, June 4, 2026

തോമസ് ഐസക് രാജിവയ്ക്കണമെന്ന് ചെന്നിത്തല

Must read

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും രാജിവയ്ക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു മന്ത്രി നിയമസഭയെ അവഹേളിച്ചിരിക്കുന്നു എന്നത് ചര്‍ച്ച ചെയ്യേണ്ടതാണ്. ഒറിജനലും കരടും കണ്ടാല്‍ അറിയാത്ത ആളാണോ ധനമന്ത്രിയെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. അഴിമതിയും കൊള്ളയും മറയ്ക്കാനാണ് ധനമന്ത്രി കള്ളം പറയുന്നത്.

മസാല ബോണ്ടില്‍ ആര്‍ക്കൊക്കെ കമ്മീഷന്‍ കിട്ടിയെന്ന് ഐസക് പറയണം. മസാല ബോണ്ടുകള്‍ സുതാര്യമല്ലെന്നും മസാല ബോണ്ട് വഴി നടന്നത് കള്ളക്കച്ചവടമാണെന്നും അദ്ദേഹം പറഞ്ഞു. പിണറായിയെ സഹായിക്കാന്‍ വേണ്ടി ചെയ്തതാണ് മസാല ബോഡ്. ഉയര്‍ന്ന പലിശയ്ക്ക് വായ്പയെടുത്തത് പിണറായിക്ക് ബന്ധമുള്ള ലാവ്‌ലിനെ സഹായിക്കാനാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

വന്‍കിട പദ്ധതിക്ക് ആരും എതിരല്ല. വന്‍കിട പദ്ധതിയുടെ കീഴില്‍ അഴിമതിയും കമ്മീഷനടിയും നടക്കുന്നുത് അംഗീകരിക്കാനാകില്ല. കിഫ്ബിക്ക് മുന്‍പും ഇവിടെ വന്‍കിട പദ്ധതികള്‍ നടന്നിട്ടുണ്ട്. ശിവശങ്കര്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കുകയാണ്. തിരിച്ച് മുഖ്യമന്ത്രി ശിവശങ്കറെയും സംരക്ഷിക്കുന്നു. ഈ കൂട്ടുകച്ചവടം കുറെ നാളായി സംസ്ഥാനത്ത് നടക്കുകയാണ്. ഇതിന് വളമിടാന്‍ വേണ്ടിയാണ് കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ വിമര്‍ശിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ കേരളത്തിലേക്ക് വിളിച്ചുവരുത്തിയത് മുഖ്യമന്ത്രിയാണ്.

ശിവശങ്കര്‍ നടത്തിയ മറ്റ് ഇടപാടുകളും സ്വഭാവികമായി അന്വേഷിക്കേണ്ടെന്നും അദ്ദേഹം ചോദിച്ചു. അപ്പോള്‍ അതെല്ലാം സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങളെ തടയാനാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി രംഗത്ത് എത്തുന്നത്. മയക്കുമരുന്നു കേസിനെ കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നില്ല. പാര്‍ട്ടി സെക്രട്ടറിയെ സംരക്ഷിക്കാനായിരുന്നു ഇതിലൂടെ മുഖ്യമന്ത്രി ശ്രമിച്ചത്. അന്വേഷണത്തെ ധിരമായി നേരിടുകയാണ് വേണ്ടത്. അതിന് പകരം മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് കൂടുകയാണെന്നും ചെന്നിത്തല പരിഹസിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week