98ാം വയസില്‍ കൊവിഡിനെ അതിജീവിച്ച് മലയാളികളുടെ പ്രിയതാരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി
കണ്ണൂര്‍: തൊണ്ണൂറ്റിയെട്ടാം വയസില്‍ കൊവിഡ് മഹാമാരിയെ അതിജീവിച്ച് മലയാളത്തിന്റെ പ്രിയ നടന്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി. കൊവിഡ് ബാധിതനായ അദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇപ്പോള്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയെന്ന് മകന്‍ ഭവദാസന്‍ നമ്പൂതിരി അറിയിച്ചു.
മൂന്ന് ആഴ്ച മുന്‍പ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആ സമയത്ത് കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു.
ന്യുമോണിയ ഭേദമായതിനെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്ന ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിക്ക് രണ്ട് ദിവസത്തിന് ശേഷം വീണ്ടും പനി ബാധിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അപ്പോള്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
‘ദേശാടനം’ എന്ന സിനിമയിലൂടെയാണ് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി മലയാളത്തിന്റെ പ്രിയതാരമായത്.