Featured
ഞാന്‍ ‘ബിഗ് ബോസ് സീസണ്‍ 3’യില്‍ പങ്കെടുക്കുന്നു എന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്, അതിന്റെ ഭാഗമാകാന്‍ താത്പര്യമില്ല; അനാര്‍ക്കലി മരക്കാര്‍
ബിഗ് ബോസ് സീസണ്‍ 3ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. നടി അനാര്‍ക്കലി മരക്കാറുടെ പേരും മത്സരാര്‍ത്ഥികളുടെ ലിസ്റ്റില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അനാര്‍ക്കലി.
താന്‍ ബിഗ് ബോസ് സീസണ്‍ 3യില്‍ പങ്കെടുക്കുന്നു എന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ താത്പര്യമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. താന്‍ ബിഗ്‌ബോസിന്റെ കട്ട ഫാന്‍ ആണ്. ആര്‍ക്കാണ് ഗോസിപ്പൊക്കെ കേട്ടിരിക്കാന്‍ ഇഷ്ടമല്ലാത്തത്. എങ്കിലും അതിന്റെ ഭാഗമാകാന്‍ താത്പര്യമില്ല എന്ന് അനാര്‍ക്കലി ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News