തമിഴ് സൂപ്പര്‍ താരം സൂര്യയ്ക്ക് കൊവിഡ്

ചെന്നൈ: തമിഴ് സൂപ്പര്‍ താരം സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ട്വിറ്ററിലൂടെ തന്റെ രോഗവിവരം ആരാധകരുമായി പങ്കുവെച്ചത്. ചെന്നൈയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് അദ്ദേഹം. ചികിത്സക്ക് പിന്നാലെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായും താരം സോഷ്യല്‍മീഡിയയില്‍ കുറിക്കുന്നു. ഒപ്പം കൊവിഡ് മഹാമാരിക്കെതിരെ ജാഗ്രതയും സുരക്ഷയും പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സംവിധായകന്‍ പാണ്ടിരാജിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കാനിരിക്കെയാണ് സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന്ഷൂട്ടിങ് നീട്ടിവെച്ചിരിക്കുകയാണ്.

അതേസമയം സിനിമാതാരങ്ങള്‍ക്ക് തുടര്‍ച്ചയായി കൊവിഡ് സ്ഥിരീകരിക്കുന്നതോടെ ചലച്ചിത്ര ഷൂട്ടിങ്ങുകള്‍ക്കു തമിഴ്നാട്ടില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തീയേറ്ററുകളുടെ വിലക്ക് കൂടി നീക്കിയതോടെ രോഗം പടരാനുള്ള സാധ്യതകള്‍ കൂടുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.12382 പേരാണ് തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News