കോട്ടയത്ത് ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം

ചങ്ങനാശേരി: എം.സി റോഡില്‍ തുരുത്തി ബിഎസ്എന്‍എലിനു സമീപം ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. ചങ്ങനാശേരി പെരുന്ന പനച്ചിക്കാവ് സ്വദേശി രതീഷ് ആണ് മരിച്ചത്.

രാവിലെ 10.10-നാണ് അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നു കോട്ടയത്തേക്കു പോവുകയായിരുന്ന ലോറി മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ഇതേദിശയില്‍ പോയ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

സ്‌കൂട്ടര്‍ യാത്രികനായ യുവാവ് റോഡിലേക്കു തെറിച്ചുവീണു. ലോറി ഇയാളുടെ മേല്‍ കയറിയിറങ്ങുകയുമായിരുന്നു. യുവാവ് തത്ക്ഷണം മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി റോഡ് വൃത്തിയാക്കി. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News