30 C
Kottayam
Monday, November 25, 2024

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

Must read

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക് സെല്‍ എസിയാണ് നോട്ടീസ് അയച്ചത്. സുപ്രീം കോടതിയില്‍ നിന്നും ഇടക്കാല ജാമ്യം നേടിയതിന് ശേഷമാണ് സിദ്ദിഖിനെ ചോദ്യം ചെയ്യാനുള്ള നീക്കം നടക്കുന്നത്.

ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നടന്‍ സിദ്ധിഖ് അന്വേഷണ സംഘത്തിന് ശനിയാഴ്ച രാവിലെ മെയില്‍ അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നതിന് വിളിപ്പിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമാ മേഖലയിലെ പ്രമുഖര്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മുമ്പാകെ സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നടന് അനുവദിച്ചിരുന്നു.

നോട്ടീസ് നല്‍കി വിളിപ്പിച്ച് സിദ്ദിഖിന്റെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. മുന്‍പ് സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്നതിനാല്‍ നോട്ടീസ് നല്‍കുന്നതില്‍ പൊലീസ് തീരുമാനമെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹാജരാകാന്‍ തയാറാണെന്ന് സിദ്ദിഖ് തന്നെ അറിയിച്ചത്. ഇത് നടന്റെ തന്ത്രപരമായ നീക്കമായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

അന്വേഷണവുമായി സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകുമെന്നുമാണ് മെയിലില്‍ പരാമര്‍ശിച്ചിരുന്നു. അറസ്റ്റ് ഉള്‍പ്പെടുളള നടപടികളിലേക്ക് പോകുന്നത് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതിയുടെ അന്തിമ തീര്‍പ്പിന് ശേഷം മതിയെന്നാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

2016-ല്‍ തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 376 (ബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

സെപ്തംബര്‍ 24 ന്, ബലാത്സംഗ കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യം കേരള ഹൈക്കോടതി നിഷേധിച്ചിരുന്നു. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ശരിയായ അന്വേഷണത്തിന് സിദ്ദിഖിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കി. തുടര്‍ന്ന് ആറു ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ നടന്, സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടര്‍ന്ന് മലയാള സിനിമാ മേഖലയിലെ പ്രമുഖര്‍ക്കെതിരെ ഒന്നിലധികം എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്ത സാഹചര്യത്തിലാണ് കേസ്.

സിനിമാ ചര്‍ച്ചയ്ക്കായി മാസ്‌കോട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. പരാതിക്കാരിയുടെ വിശദമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്ലസ്ടുക്കാലത്ത് സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട സിദ്ദിഖ്, നിളാ തിയേറ്ററിലെ ഒരു ചിത്രത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞ് സിനിമാ ചര്‍ച്ചയ്ക്കായി മാസ്‌കോട്ട് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ഈ സമയം മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നു.

പിന്നീട് ഹോട്ടലിലെത്തിയ തന്നെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. അവിടെ നിന്ന് ഒരുവിധത്തില്‍ രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.പരാതിക്കാരിയെ തിരുവനന്തപുരത്ത് വച്ച് കണ്ടിരുന്നതായി സിദ്ദിഖ് തന്നെ സമ്മതിച്ചിട്ടുണ്ട്. കേസില്‍ സുപ്രീംകോടതി രണ്ടാഴ്ച്ചത്തേക്ക് നടന്റെ അറസ്റ്റ് തടഞ്ഞിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ ഒളിവിലായിരുന്ന സിദ്ദിഖ് സുപ്രീംകോടതി ഉത്തരവോടെയാണ് പുറത്തിറങ്ങിയത്.

സുപ്രീം കോടതിയില്‍ നിന്നും ഇടക്കാല ജാമ്യം നേടി ദിവസങ്ങള്‍ക്ക് ശേഷമാണ് സിദ്ദിഖിനെ ചോദ്യം ചെയ്യാനുളള നീക്കം നടക്കുന്നത്. വരുന്ന 22ന് മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോള്‍ കത്ത് നല്‍കിയ കാര്യം സിദ്ദിഖ് അറിയിക്കും. അറസ്റ്റ് ഉള്‍പ്പെടുളള നടപടികളിലേക്ക് പോകുന്നത് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതിയുടെ അന്തിമ തീര്‍പ്പിന് ശേഷം മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ ധാരണ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ലക്ഷ്യം നിരീക്ഷണം ! പലയുവാക്കളും വിവാഹനിശ്ചയത്തിന് ഫോൺ സമ്മാനമായി കൊടുക്കുന്നത് ടാപ്പിംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്താണത്രേ; ചർച്ചയായി കുറിപ്പ്

കൊച്ചി: കേരളത്തിൽ സമീപകാലത്തായി കണ്ടുവരുന്ന ട്രെൻഡാണ് വിവാഹനിശ്ചയ സമയത്ത് വധുവിന് കുട്ടനിറയെ ചോക്ലേറ്റുകളും ഡ്രൈഫ്രൂട്‌സുകളും നൽകുന്നതും വിലകൂടിയ മൊബൈൽ ഫോൺ സമ്മാനമായി നൽകുന്നതും. സംസ്ഥാനത്തിന്റെ ഏതോ ഭാഗത്ത് ആരോ തുടങ്ങിവച്ച ഈ ട്രെൻഡ്...

ആൻഡമാനിൽ അഞ്ച് ടൺ മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ അഞ്ച് ടൺ മയക്കുമരുന്നുമായി പോയ മത്സ്യബന്ധന ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ചരിത്രത്തില്‍ എക്കാലത്തെയും ഏറ്റവും വലിയ...

ഓസീസിനെ തകർത്ത് ഇന്ത്യ;പെർത്തിൽ വമ്പൻ ജയം

പെര്‍ത്ത്: കിവീസിനെതിരേ വൈറ്റ് വാഷോടെ നാണം കെട്ട് മടങ്ങിയ ഇന്ത്യയെ ആയിരുന്നില്ല പെർത്തിൽ കണ്ടത്. കളിയുടെ സർവ്വമേഖലയിലും ആധിപത്യം പുലർത്തിയ സംഘത്തേയാണ്. ബുംറയും സിറാജും കരുത്തുകാട്ടിയപ്പോൾ പെർത്തിൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ നിലയുറപ്പിക്കാനാകാതെ...

‘നിക്കണോ പോകണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും, സ്ഥാനാർഥിയെ നിർണയിച്ചത് ഞാൻ ഒറ്റയ്ക്കല്ല;രാജി സന്നദ്ധതയുമായി സുരേന്ദ്രൻ

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന പാര്‍ട്ടിയിലെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍. സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത് താന്‍ ഒറ്റയ്ക്കല്ലെന്നും പാര്‍ട്ടിയിലെ എല്ലാവരും ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം...

തോൽവിക്ക് കാരണം സ്ഥാനാർഥി നിർണയത്തിലെ പാളിച്ച, കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് പാലക്കാട് നഗരസഭാധ്യക്ഷ

പാലക്കാട്: പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ബിജെപി.നേതൃത്വത്തിനെതിരെ വിമർശനവുമായി പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്നും സ്ഥിരം സ്ഥാനാര്‍ഥി മത്സരിച്ചത് തിരിച്ചടിയായെന്നും പ്രമീള വ്യക്തമാക്കി. പ്രചാരണത്തിന് പോയപ്പോള്‍ സ്ഥിരം...

Popular this week