EntertainmentNationalNews
നടൻ രജനികാന്തിനെ ചെന്നെെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നെെ: നടൻ രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഹൃദ്രോഗ ചികിത്സയ്‌ക്കായാണ് ഇന്നലെ രാത്രി ചെന്നെെയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. കാർഡിയോളജിസ്റ്റ് ഡോ. സായ് സതീഷിന്റെ കീഴിലാണ് ചികിത്സ. രജനികാന്ത് സുഖമായി ഇരിക്കുന്നുവെന്ന് ഭാര്യ ലത ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു.
73കാരനായ നടൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു. ഇതിനിടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. രജനികാന്ത് നായകനായ ‘വേട്ടയ്യൻ’ സിനിമ ഒക്ടോബർ 10 റിലീസ് ചെയ്യാനിരിക്കുകയാണ്. ചിത്രം ടി ജി ജ്ഞാനവേലാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News