ഹൈദരാബാദ്: തെലുങ്ക് നടന്‍ ജയ പ്രകാശ് റെഡ്ഡി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ വസതിയിലായിരുന്നു അന്ത്യം. 74 വയസായിരുന്നു.
തെലുങ്ക് സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും, കോമഡി വേഷങ്ങളിലും തിളങ്ങിയ താരമാണ് ജയ പ്രകാശ് റെഡ്ഡി. 1988 ല്‍ ഭ്രഹ്മ പുത്രുഡു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്ത് എത്തിയത്. സമരസിംഹ റെഡ്ഡി, പ്രേമിന്‍ചുകുണ്ടം റാ, നരസിംഹ നായിഡു,നുവ്വോസ്താനന്റെ നെനോഡന്റാന, ജുലായി, റെഡി, കിക്ക്, ജമ്പ ലക്കിഡ് പമ്പ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. മഹേഷ് ബാബു ചിത്രമായ സരിലേരു നീകെവ്വാരു ആണ് ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.
നടന്മാരായ പ്രകാശ് രാജ്, സുധീര്‍ ബാബു, പ്രണിത സുഭാഷ് എന്നിങ്ങനെ നിരവധി പേര്‍ ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

