പ്രശസ്ത തമിഴ്‌നടന്‍ സേതുരാമന്‍ അന്തരിച്ചു,ഞെട്ടലില്‍ തമിഴ്‌സിനിമാ ലോകം

ചെന്നൈ പ്രശസ്ത തമിഴ് സിനിമാതാരം ഡോ.സേതുരാമന്‍ അന്തരിച്ചു.31 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.ത്വക്ക് രോഗ വിദഗ്ദനായിരുന്നു.

സേതു എന്ന പേരില്‍ തമിഴ്‌സനിമാ ലോകത്ത് അറിയപ്പെട്ടിരുന്ന ഡോ.സേതുരമാന്‍ കണ്ണാ ലഡ്ഡു തിന്ന ആസയാ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.സന്താനത്തിന്റെയും വിശാഖ് സിംഗിന്റെയും ഒപ്പം ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

വാലിഭ രാജ,ഫിഫ്റ്റി,ഫിഫ്റ്റി,സക്ക പോഡു പോഡു രാജ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.അഭിനയ രംഗത്ത് സജീവമായപ്പോഴും ത്വക്ക് രോഗ ചികിത്സാ രംഗത്തും ഡോ.സേതുരാമന്‍ ശ്രദ്ധേയനായിരുന്നു.ചെന്നെയില്‍ 2016 ല്‍ ആരംഭിച്ച സി ക്ലിനിക് ഈ രംഗത്തെ മികച്ച സ്ഥാപനമാണ്.
തമിഴ് സിനിമയിലെ മുന്‍ നിര നടീ നടന്‍മാരുമായി സേതുരാമന് അടുത്ത ബന്ധവുമുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News