NationalNews

രാമായണം വീണ്ടും സംപ്രേഷണം ചെയ്യാനൊരുങ്ങി ദൂരദര്‍ശന്‍

ന്യൂഡല്‍ഹി: ദൂരദര്‍ശനില്‍ വീണ്ടും രാമായണം പുനഃസംപ്രേഷണം ചെയ്യുന്നു. കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്തത്. പൊതുജനങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് അദ്ദേഹം കുറിച്ചു. ശനിയാഴ്ച മുതല്‍ രാവിലെ ഒന്‍പത് മുതല്‍ 10 വരെയും രാത്രി ഒന്‍പത് മുതല്‍ 10 വരെയുമാണ് സീരിയല്‍ പുനഃസംപ്രേഷണം ചെയ്യുന്നത്.

1987ലാണ് ആദ്യമായി രാമായണം ദൂരദര്‍ശന്‍ വഴി പ്രക്ഷേപണം ചെയ്തത്. സിനിമ സംവിധായകന്‍ രാമനന്ദ സാഗര്‍ ആണ് ഈ പരമ്പരയുടെ നിര്‍മാതാവ്. ഇത് പോലെ തന്നെ ബി.ആര്‍. ചോപ്ര സംവിധാനം ചെയ്ത മഹാഭാരതം സീരിയലും ദൂരദര്‍ശന്‍ പുനഃസംപ്രേഷണം ചെയ്യണം എന്ന ആവശ്യവും ഉയരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button