Entertainment

നടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനായി

‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ ആന്റണി വര്‍ഗീസ് എന്ന പെപ്പെ വിവാഹിതനായി. അങ്കമാലി സ്വദേശിയായ അനീഷ പൗലോസാണ് വധു. സ്‌കൂള്‍ കാലഘട്ടം മുതല്‍ ആന്റണിയുടെ സുഹൃത്താണ് അനീഷ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായാണ് ചടങ്ങു നടന്നത്. സിനിമാരംഗത്തെ സുഹൃത്തുക്കള്‍ക്കായി ഞായറാഴ്ച റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വിവാഹ നിശ്ചയ ചിത്രങ്ങളും ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങളും പങ്കുവച്ച് വിവാഹിതനാകുന്ന വിവരം ആന്റണി ആരാധകരെ അറിയിച്ചിരുന്നു. ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

https://www.instagram.com/p/CSOsyppFj8v/?utm_source=ig_web_copy_link

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, ‘ജല്ലിക്കട്ട്’ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിരിന്നു. നിലവില്‍ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത അജഗജാന്തരത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരം. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിനു ശേഷം ആന്റണി വര്‍ഗീസും സംവിധായകന്‍ ടിനു പാപ്പച്ചനും വീണ്ടും ഒന്നിച്ച ചിത്രമാണിത്. ജാന്‍ മേരി, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം തുടങ്ങിയവയാണ് താരത്തിന്റെ വരാനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍.

https://youtu.be/TzkMQ9R4d1I

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button