സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും ശരീരഭാഗങ്ങളില്‍ നാണയം വെച്ച് പൂജ; 17 കാരിയെ പീഡിപ്പിച്ച ‘അച്ഛന്‍ സ്വാമി’ അറസ്റ്റില്‍

തൃശൂര്‍: അത്ഭുതസിദ്ധിയുണ്ടെന്ന് പറഞ്ഞ് സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും ശരീരഭാഗങ്ങളില്‍ നാണയം വെച്ച് പൂജ നടത്തിയിരുന്ന സിദ്ധനെ 17 കാരിയെ പീഡിപ്പിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കുണ്ടൂര്‍ സ്വദേശി മഠത്തിലാന്‍ രാജീവാണ് അറസ്റ്റിലായത്. മുമ്പ് കല്ലു പണി ചെയ്തിരുന്ന ഇയാള്‍ തനിക്ക് ദിവ്യശക്തിയുണ്ടെന്ന് പറഞ്ഞ് ആഭിചാരക്രിയകള്‍ നടത്തുകയും ആള്‍ക്കാരില്‍ നിന്നും പണം തട്ടിയെടുക്കുകയുമായിരിന്നു.

പതിനേഴുകാരിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പോക്‌സോ കേസെടുത്ത പോലീസ് കഴിഞ്ഞ ദിവസം ഇയാളെ വേഷം മാറിയെത്തി അറസ്റ്റ് ചെയ്തു. വീട്ടില്‍ തന്നെയായിരുന്നു ഇയാളുടെ ക്ഷേത്രവും. ഇവിടെ തന്നെയായിരുന്നു മന്ത്രവാദവും ക്രിയകളും നടത്തിയിരുന്നത്. പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് മുങ്ങാന്‍ ശ്രമിക്കുമ്പോഴാണ് നാടകീയമായ അറസ്റ്റ്. ഭക്തരെന്ന വ്യാജേന പ്രതിയുടെ ക്ഷേത്രത്തില്‍ പ്രവേശിച്ചായിരുന്നു അറസ്റ്റ്.

വിശ്വാസികള്‍ അച്ഛന്‍ സ്വാമി എന്നായിരുന്നു വിളിച്ചിരുന്നത്. പൂജ സമയത്ത് അച്ഛന്‍ എന്നു മാത്രമേ വിളിക്കാവൂവെന്ന് വിശ്വാസികളോട് നിര്‍ദ്ദേശം നല്‍കിയിരുന്നു. യൂട്യൂബില്‍ വരെ പരസ്യം ചെയ്തായിരുന്നു ഇടപാടുകള്‍. സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നും ആളുകള്‍ തേടി വന്നിരുന്നു. സാധാരണക്കാരായി ജീവിച്ചിരുന്ന പ്രതി മന്ത്രവാദത്തിലൂടെ ചെറിയ കാലയളവിലാണു പണക്കാരനായി മാറിയത്.

ആഡംബര വാഹനങ്ങളും സ്വന്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പലരില്‍ നിന്നും പണം കടം വാങ്ങി തിരിച്ചു നല്‍കാനുണ്ടെന്ന് പോലീസിന് വിവരം കിട്ടി. രാജീവന്റെ ഇടപാടുകളെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. നേരത്തെ കല്‍പ്പണിക്കാരനായിരുന്നു രാജീവ്. പിന്നെയാണ് മന്ത്രവാദത്തിലേക്ക് നീങ്ങിയത്. മാള പോലീസാണ് അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News