24.2 C
Kottayam
Saturday, June 6, 2026

ശില്‍പ്പാഷെട്ടിയമായി ബന്ധം വഷളായെന്നു പറഞ്ഞു ചുംബിച്ചു, പേടിച്ച് വാഷ്‌റൂമില്‍ ഓടിക്കയറി; കുന്ദ്രയ്‌ക്കെതിരേ പീഡന പരാതിയുമായി ഷെര്‍ലിന്‍

Must read

മുംബൈ: നീലച്ചിത്ര നിര്‍മാണക്കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ബോളിവുഡിലെ മാദക താരം ഷെര്‍ലിന്‍ ചോപ്ര. തന്നെ സ്വന്തം വീട്ടിലിട്ട് ചുംബിക്കാന്‍ ശ്രമിച്ചെന്നും ശില്‍പ്പാഷെട്ടിയുമായുള്ള ബന്ധം വഷളായ സ്ഥിതിയിലാണെന്നും പറഞ്ഞു. കുന്ദ്രയെ തള്ളിമാറ്റി താന്‍ വാഷ്‌റൂമില്‍ ഓടിക്കയി രക്ഷപ്പെടുകയായിരുന്നു എന്നാണ് താരം നല്‍കിയിരിക്കുന്ന മൊഴി.

മഹാരാഷ്ട്ര സൈബര്‍ സെല്ലിന് മുമ്പാകെയാണ് നടി മൊഴി നല്‍കിയത്. തിങ്കളാഴ്ചയാണ് മൊഴി കൊടുത്തത്. 2019 ല്‍ ഒരു ജോലിക്കായി കുന്ദ്ര തന്റെ ബിസിനസ് മാനേജരെ വിളിച്ചിരുന്നു. 2019 മാര്‍ച്ച് 27 ന് ഇതുമായി ബന്ധപ്പെട്ട് ഒരു ബിസിനസ് മീറ്റിംഗും നടന്നു. അതിന് ശേഷം ഒരുദിവസം ഒരു മുന്നറിയിപ്പും കൂടാതെ രാജ് കുന്ദ്ര തന്റെ വീട്ടിലെത്തി. ഒരു ടെക്സ്റ്റ് മെസേജുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കാനായിരുന്നു വന്നത്.

ഇതിന് പിന്നാലെ തന്റെ എതിര്‍പ്പ് പോലും വകവെയ്ക്കാതെ കുന്ദ്ര പിടിച്ച് ചുംബിച്ചെന്നും എന്നാല്‍ വിവാഹിതനായ ഒരാളുമായി തനിക്ക് ബന്ധത്തിന് താല്‍പ്പര്യം ഇല്ലായിരുന്നെന്നും ബിസിനസിനായി ശാരീരിക ബന്ധത്തിന് ഇല്ലായിരുന്നെന്നുമാണ് ഇവര്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. തന്റെയും ശില്‍പ്പാഷെട്ടിയുടെയും ബന്ധത്തില്‍ പൊരുത്തക്കേടാണെന്നും വീട്ടില്‍ സുഖകരമായ അന്തരീക്ഷമല്ലെന്നും കുന്ദ്ര തന്നോട് പറഞ്ഞു. എന്നാല്‍ കുന്ദ്രയെ തള്ളിമാറ്റി താന്‍ വാഷ്റൂമിലേക്ക് ഓടിക്കയറിയെന്നും ഭയന്നു പോയെന്നും ഷെര്‍ലിന്‍ നല്‍കിയ മൊഴിയിലുണ്ട്.

ഷെര്‍ലിന്റെ പരാതിയില്‍ രാജ്കുന്ദ്രയ്ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ ഒരു വീഡിയോ സ്റ്റേറ്റ്മെന്റും ഷെര്‍ലിന്‍ ചോപ്ര സൈബര്‍ പോലീസിന് കൊടുത്തിട്ടുണ്ട്. പോര്‍ണോഗ്രാഫിയുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര ഉള്‍പ്പെടെ 11 പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് കുന്ദ്ര ഇപ്പോള്‍.

- Advertisement -

കേസില്‍ ശില്‍പ്പ ഷെട്ടിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ആദ്യ റൗണ്ട് ചോദ്യം ചെയ്യലില്‍ ഹോട്ട്സ്പോട്ട് ആപ്പുമായി തനിക്ക് ബന്ധമില്ല എന്നാണ് നടി പറഞ്ഞിരുന്നത്. എന്നാല്‍ ആപ്പിലേത് അശ്ലീലമല്ല, രതിചോദന ഉയര്‍ത്തുന്ന ഉള്ളടക്കങ്ങളാണ് എന്നും ശില്‍പ്പ മൊഴി നല്‍കിയിരുന്നു. വിയാന്‍ ഇന്‍ഡസ്ട്രീസില്‍ നിന്ന് ഇടക്കാലയളവില്‍ ശില്‍പ്പ രാജി വച്ചത് എന്തിനെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

- Advertisement -

അതിനിടെ, രാജിന്റെ ഉടമസ്ഥതയിലുള്ള വിയാന്‍ ഇന്‍ഡസ്ട്രീസിന് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മൂന്നു ലക്ഷം രൂപ പിഴ ചുമത്തി. ചട്ടങ്ങള്‍ ലംഘിച്ചതിനാണ് സെബിയുടെ നടപടി. കമ്പനി ഉള്‍പ്പെട്ട സാമ്പത്തിക ഇടപാടുകളുടെ നിരവധി രേഖകള്‍ നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസില്‍ ജൂലൈ 19ന് അറസ്റ്റിലായ കുന്ദ്രയുടെ ജാമ്യ ഹര്‍ജി വ്യാഴാഴ്ച ബോംബെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. മാസത്തിനിടെ മാത്രം പോണ്‍ ആപ്പ് വഴി കുന്ദ്ര 1.17 കോടി സമ്പാദിച്ചുവെന്നാണ് പൊലീസ് കോടതിയെ അറിയിച്ചുള്ളത്.

രാജ് കുന്ദ്രയുടെയും ഭാര്യ ശില്‍പ്പ ഷെട്ടിയുടെയും ഉടമസ്ഥതയിലുള്ള വീട്ടിലും ഓഫീസിലും മുംബൈ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. അശ്ലീല ഉള്ളടക്കമുള്ള 48 ടെറാ ബൈറ്റ് ഹാര്‍ഡ് ഡിസ്‌കുകളും പിടിച്ചെടുത്തിരുന്നു. കുന്ദ്രയുടെ ആപ്പായ ഹോട്സ്പോട്ടില്‍ നിന്ന് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട നാലു ജീവനക്കാരെ കേസില്‍ പൊലീസ് സാക്ഷികളാക്കിയിട്ടുണ്ട്. ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ നിന്നും നിലവില്‍ ആപ്ലിക്കേഷന്‍ നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ പ്ലാന്‍ ബി എന്ന നിലയില്‍ ബോളിഫെയിം എന്ന ആപ്പ് ലോഞ്ച് ചെയ്യാന്‍ കുന്ദ്രയ്ക്ക് പദ്ധതിയുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week