KeralaNews

നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചു വിടും

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചു വിടും. റിട്ടയേഡ് ജസ്റ്റീസ് നാരായണക്കുറുപ്പിന്റെ ശിപാര്‍ശകളും കണ്ടെത്തലുകളും മന്ത്രിസഭായോഗം അംഗീകരിച്ച സാഹചര്യത്തിലാണ് നടപടി. ആര്‍ട്ടിക്കിള്‍ 311എ പ്രകാരം ഉദ്യോഗസ്ഥരെ പിരിച്ചു വിടണമെന്ന് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു.

പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. രാജ്കുമാറിന് ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സ ലഭിച്ചിരുന്നില്ല. പ്രാഥമികമായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ രാജ്കുമാറിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച മന്ത്രിസഭായോഗം ശിപാര്‍ശകള്‍ അംഗീകരിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ഉടന്‍ ഉണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button