28.2 C
Kottayam
Monday, June 8, 2026

ഫോട്ടോ കോപ്പിയെടുത്തും മെയില്‍ അയച്ചും അടുപ്പത്തിലായി; ഡി.ടി.പി സെന്ററിലെ യുവതിയുമായി ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ മുങ്ങി

Must read

വൈക്കം: വീട്ടമ്മയുമായി കടന്നു കളഞ്ഞ ദേവസ്വം ജീവനക്കാരനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. നാലു ദിവസം മുമ്പാണ് വൈക്കം നഗരത്തില്‍ താമസിക്കുന്ന ഒമ്പതു വയസുള്ള മകനുള്ള 29 കാരിയുമായി വൈക്കം ദേവസ്വത്തിലെ ജീവനക്കാരന്‍ കടന്നുകളഞ്ഞത്. വൈക്കം കോടതിക്കു സമീപത്തെ ഡിടിപി സെന്ററില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ദേവസ്വം ജീവനക്കാരന്‍ ഡിടിപിക്കാരിയുമായി അടുപ്പത്തിലായതെന്നു പറയുന്നു.

ദേവസ്വം ജീവനക്കാരനു കോപ്പിയെടുത്തും മെയില്‍ ചെയ്തും അടുപ്പം ശക്തമായതോടെ വീട്ടമ്മ ജോലി മതിയാക്കി. ഭര്‍ത്താവറിയാതെ ദേവസ്വം ജീവനക്കാരനുമായി ബന്ധം തുടര്‍ന്ന വീട്ടമ്മ ഒരു സൂചന പോലും നല്‍കാതെ ഭര്‍ത്താവിനേയും മകനേയും ഉപേക്ഷിച്ചു ദേവസ്വം ജീവനക്കാരനുമായി കടന്നു കളയുകയായിരുന്നു.

ഭാര്യ പറയുന്നതെല്ലാം സാധിച്ചു കൊടുത്തു നന്നായി കുടുംബം നോക്കിയിരുന്ന ഭര്‍ത്താവിനു ഭാര്യയുടെ ഒളിച്ചോട്ടം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. ഭാര്യയെ കാണാനില്ലെന്നു യുവാവ് വൈക്കം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനു പിന്നാലെ തന്റെ ഭര്‍ത്താവ് നാലു ദിവസമായി വീട്ടിലെത്തിയിട്ടില്ലെന്ന് ആരോപിച്ചു ദേവസ്വം ജീവനക്കാരന്റെ ഭാര്യയും വൈക്കം പോലീസില്‍ പരാതി നല്‍കി.

ദേവസ്വം ജീവനക്കാരനൊപ്പം വീട്ടമ്മയുണ്ടെന്ന് പോലീസിനു വിവരം ലഭിച്ചെങ്കിലും തന്റെ രണ്ടു മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫാക്കി പോലീസിനു പിടികൊടുക്കാതെ ദേവസ്വം ജീവനക്കാരന്‍ ഒളിച്ചുകളിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; മകനെ സ്കൂളിൽ വിടാൻ പോയ യുവതി കൊല്ലപ്പെട്ടു, മകന് പരിക്ക്

ഇടുക്കി: ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ സൂര്യനെല്ലിയിൽ കനത്ത മൂടൽമഞ്ഞിനിടെ ഉണ്ടായ ദാരുണമായ കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടു. സൂര്യനെല്ലി സ്വദേശിയായ വെള്ളസ്വാമിയുടെ മകൾ മാരിയമ്മാൾ (36) ആണ് കാട്ടാനയുടെ ചവിട്ടേറ്റ്...

‘വോട്ട് ചോദിച്ചപ്പോള്‍ ‘എല്ലാ ബസിലും ഫ്രീ’, ഭരണം കിട്ടിയപ്പോള്‍ ‘ഓര്‍ഡിനറിയില്‍ മാത്രം കറങ്ങിക്കോ’; കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യഘട്ടം ജൂണ്‍ 15 മുതല്‍

തിരുവനന്തപുരം: കേരളത്തിലെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. യുഡിഎഫ് സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഈ ചരിത്ര പദ്ധതി...

ഒറ്റയടിക്ക് 95 ലക്ഷം കോടിയുടെ ആസ്തി; ലോകത്തെ ആദ്യ ‘ട്രില്യണയർ’ പദവിയിലേക്ക്‌ ഇലോൺ മസ്ക്!

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌ക്, ചരിത്രത്തില്‍ ഇതുവരെ ആരും കൈവരിക്കാത്ത ഒരു സാമ്പത്തിക നേട്ടത്തിലേക്ക് കുതിക്കുകയാണ്. പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍, അദ്ദേഹം ലോകത്തിലെ ആദ്യത്തെ 'ട്രില്യണയര്‍' അഥവാ ഒരു ലക്ഷം...

ലക്ഷ്യസ്ഥാനമില്ലാത്ത മഹാപാത; കറങ്ങിത്തിരിയാൻ 14,500 കിലോമീറ്റർ! ഓസ്‌ട്രേലിയയിലെ ഈ വിസ്മയ റോഡിനെക്കുറിച്ച് അറിയേണ്ടതെല്ലാം

മെൽബൺ: തുടക്കമോ ഒടുക്കമോ ഇല്ലാത്ത, എങ്ങുമെത്താത്ത രീതിയിൽ വട്ടത്തിൽ ചുറ്റിക്കിടക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ റോഡ് അന്താരാഷ്ട്ര യാത്രാപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകമുണര്‍ത്തുന്നു. ഓസ്ട്രേലിയന്‍ ഭൂഖണ്ഡത്തെ പൂര്‍ണ്ണമായും വലംവെച്ച് ചുറ്റിക്കിടക്കുന്ന ഈ വിസ്മയ പാതയ്ക്ക്...

മരണാനന്തരവും സലിം കുമാറിനെതിരെ അസഭ്യവർഷം; കോൺഗ്രസുകാരൻ ആയതുകൊണ്ടെന്ന് എം എൻ കാരശ്ശേരി

കോഴിക്കോട്‌: മലയാളം സിനിമാ രംഗത്ത് തന്റെ രാഷ്ട്രീയം കൃത്യമായി തുറന്നു പറഞ്ഞ വ്യക്തിയാണ് സലിം കുമാര്‍. കോണ്‍ഗ്രസാണ് തന്‍രെ രാഷ്ട്രീയമെന്ന് പറഞ്ഞ അദ്ദേഹം തന്റെ നിലപാടുകള്‍ക്ക് വേണ്ടി പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇന്നലെ...

Popular this week