കളിയിക്കാവിള കൊലപാതകത്തിലെ മുഖ്യപ്രതികള്‍ ഉടുപ്പിയില്‍ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എ.എസ്.ഐ വില്‍സനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍. തൗഫിക്, അബ്ദുള്‍ ഷെമിം എന്നി വരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ കര്‍ണാടകയിലെ ഉടുപ്പിയില്‍ റെയില്‍വെ സ്റ്റേഷനില്‍നിന്നാണ് ഇവരെ പിടികൂടിയത്. തമിഴ്‌നാട് ക്യു ബ്രാഞ്ചാണ് പ്രതികളെ പിടികൂടിയത്. ഇവരെ ഉടുപ്പിയിലെ ഇന്ദ്രാണി ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
കാറിലെത്തിയ നാല്‍വര്‍ സംഘമാണ് വില്‍സനെ ആക്രമിച്ചത്. തൗഫികും അബ്ദുള്‍ ഷെമിമും വില്‍സനെ വെടിവച്ചു. മറ്റു രണ്ടു പേര്‍ കാറില്‍ ഇരുന്നു. ഇവരെ കൂടി പിടികൂടാനുണ്ട്. ഇവര്‍ക്കായി തമിഴ്‌നാട്-കേരള പോലീസ് സംയുക്തമായി തെരച്ചില്‍ നടത്തിവരികയാണ്.

പിടിയിലായ പ്രതികള്‍ക്ക് തീവ്രവാദ സംഘടനയായ അല്‍ ഉമ്മയുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. ആസൂത്രിതമായാണ് കൊലപാതകം നടന്നതെന്ന് തെളിയിക്കുന്ന കൂടുതല്‍ സിസി ടിവി ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കേരള പോലീസും തമിഴ്‌നാട് പോലീസും സംയുക്തമായിട്ടാണ് കേസില്‍ അന്വേഷണം നടത്തുന്നത്. ഇതിനകം നൂറോളം പേരെ ചോദ്യംചെയ്തു.

ഇക്കഴിഞ്ഞ എട്ടിനു രാത്രിയിലായിരുന്നു കളിയിക്കാവിളയില്‍ എഎസ്ഐ വില്‍സനെ കൊലപ്പെടുത്തിയത്. ഏഴ്, എട്ട് തീയതികളില്‍ തൗഫീക്കും ഷെമീമും വാ ടകവീട്ടില്‍ താമസിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പ്രതികള്‍ക്കു വീട് തരപ്പെടുത്തികൊടുത്ത സെയ്ദലി കൊലപാതകത്തിനുശേഷം ഒളിവില്‍ പോയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News