കോട്ടയം നഗരമധ്യത്തിൽ ചന്തക്കവലയിൽ പിക്കപ്പ് വാൻ റോഡരികിലെ പോസ്റ്റിലേയ്ക്ക് ഇടിച്ചുകയറി ഡ്രൈവർക്ക് ദാരുണാന്ത്യം.

കോട്ടയം: ചന്തക്കവലയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡരികിലെ പോസ്റ്റിലേയ്ക്ക് ഇടിച്ചുകയറി ഡ്രൈവർ മരിച്ചു.ചോറ്റാനിക്കര സ്വദേശി കനയന്നൂർ രമ്യ നിവാസിൽ മണികണ്ഠൻ (36 ) ആണ് മരിച്ചത്.

.

അപകടത്തെ തുടർന്ന് പിക്കപ്പ് വാനിൽ കുടുങ്ങിക്കിടന്ന ഇദ്ദേഹത്തെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടുകൂടിയായിരുന്നു അപകടം.

കെ കെ റോഡിൽ ജില്ലാ ആശുപത്രി ഭാഗത്തുനിന്നും എത്തിയ വാഹനം നിയന്ത്രണം നഷ്ടമായി റോഡരികിലെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു.അപകടത്തിൽ പിക്കപ്പ് വാനിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

കോട്ടയം യൂണിറ്റിൽനിന്നുള്ള അഗ്നിരക്ഷാസേനാ സംഘം എത്തിയാണ് പിക്കപ്പ് വാനിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തത്.ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News