23.7 C
Kottayam
Thursday, December 1, 2022

credit card 💳ക്രെഡിറ്റ് കാർഡിലൂടെയാണോ വാടക അടയ്ക്കുന്നത്, ഇനി മുതൽ ബാങ്കിന് അധിക ഫീസ് നൽകേണ്ടി വരും

Must read

മുംബൈ:ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ വാടക അടയ്ക്കുന്നവര്‍ അധിക ഫീസ് ചുമത്തുമെന്ന് ഐസിഐസിഐ ബാങ്ക്.

ഇത് സംബന്ധിച്ച്‌ ബാങ്ക് ഉപഭോക്താക്കള്‍ക്ക് വിവരം കൈമാറുകയും ചെയ്തു. ഉപഭോക്താക്കള്‍ നല്‍കുന്ന വാടക ഇനത്തില്‍ നിന്നും ഒരു ശതമാനം അധിക ഫീസായി ചുമത്താനാണ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ 20ന് ശേഷമുള്ള ഇടുപാടുകളിലാണ് ബാങ്ക് അധിക ഫീസ് ചുമത്തുക.

“പ്രിയ ഉപഭോക്താവെ 20 ഒക്ടോബര്‍ 2022 മുതലുള്ള നിങ്ങള്‍ എല്ലാ ഇടപാടുകളില്‍ നിന്നും വാടകയ്ക്ക് ചിലവഴിക്കുന്നതിന്റെ ഒരു ശതമാനം അധികം ഫീസായി ചുമത്തുന്നതാണ്” ഐസിസിഐ ബാങ്ക് തങ്ങളുടെ ഉപഭോക്താക്കളോട് എസ്‌എംഎസിലൂടെ അറിയിച്ചു. 2021 ജൂണിലെ കണക്ക് പ്രകാരം രാജ്യത്ത് 11 മില്യണ്‍ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ ഉള്ള ബാങ്കിങ് സ്ഥാപനമാണ് ഐസിഐസിഐ. രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡിലൂടെ വാടക അടയ്ക്കുന്നതില്‍ അധിക ഫീസ് ചുമത്തുന്ന ആദ്യ ബാങ്കാണ് ഐസിസിഐ.

അതേസമയം രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉടന്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് അറിയിച്ചിരുന്നു. പേയ്‌മെന്റുകള്‍ സുഗമമാക്കുന്നതിന് ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ബന്ധിപ്പിക്കുന്നത് അനുവദിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ബന്ധിപ്പിക്കുന്നത് രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ദിലീപ് അസ്‌ബെ പറഞ്ഞു.

റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ലിങ്ക് ചെയ്ത ശേഷം തുടര്‍ന്ന് ഈ സേവനം വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയിലും ലഭ്യമാകും. ഇതിനായി എസ്ബിഐ കാര്‍ഡുകള്‍, ആക്സിസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി ചര്‍ച്ച നടക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ജൂണില്‍ ചേര്‍ന്ന പണ നയ അവലോകന യോഗത്തിലാണ് ആര്‍ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ലിങ്ക് ചെയ്യാന്‍ അനുവദിച്ചത്.

*ഗൂഗിള്‍ പേ, ഫോണ്‍പേ, ആമസോണ്‍പേ പോലുള്ള ആപ്പുകള്‍ വഴി ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് എളുപ്പത്തില്‍ ഓണ്‍ലൈന്‍ ആയി പണം അടയ്ക്കും

*ക്രെഡിറ്റ് കാര്‍ഡ് യുപിഐ ഉപയോഗിച്ച്‌ ഈസിയായി പേയ്മെന്റ് നടത്താം

*ക്രെഡിറ്റ് കാര്‍ഡ് ലിങ്ക് ചെയ്യുന്നതോടെ നിങ്ങള്‍ക്ക് കടമായി ലഭിക്കുന്ന പണവും യുപിഐ വഴി ഉപയോഗിക്കാം

*കയ്യിലുള്ള പണം നിങ്ങള്‍ക്ക് യുപിഐ ഇടപാട് വഴി ഉപയോഗിക്കാന്‍ സാധിക്കും

*ഇ- പോസ് മെഷീന്‍ വഴി മാത്രമേ നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കൂ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

More articles

Popular this week