31.1 C
Kottayam
Monday, April 29, 2024

ഭർത്താവിന്റെ വെട്ടേറ്റ വിദ്യയ്ക്ക് സൗജന്യ ചികിത്സ; വീഡിയോ കോൾ വഴി കുഞ്ഞുമായി സംസാരിച്ചു

Must read

തിരുവനന്തപുരം: ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലുള്ള കലഞ്ഞൂര്‍ സ്വദേശി വിദ്യയ്ക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൈപ്പത്തിക്ക് ശസ്ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യയെ മന്ത്രി സന്ദര്‍ശിച്ചു. ചികിത്സ പൂര്‍ണമായും സൗജന്യമായി ലഭ്യമാക്കാന്‍ മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. എം.ഡി. ഐ.സി.യു.വില്‍ ചികിത്സയിലുള്ള വിദ്യ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. വേദനകള്‍ പങ്കുവെച്ച വിദ്യയെ മന്ത്രി ആശ്വസിപ്പിച്ചു.

വിദ്യയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായും മറ്റ് ജീവനക്കാരുമായും മന്ത്രി സംസാരിച്ചു. കൈയ്ക്ക് സ്പര്‍ശനശേഷിയും ചലനശേഷിയുമുണ്ട്. വീഡിയോ കോള്‍ വഴി വിദ്യ കുഞ്ഞുമായി സംസാരിച്ചു. 48 മണിക്കൂര്‍കൂടി നിരീക്ഷണം തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

വിദ്യയുടെ മാതാപിതാക്കളുമായും മന്ത്രി സംസാരിച്ചു. വെട്ടേറ്റ് ചികിത്സയിലുള്ള പിതാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. വനിതാ ശിശുവികസന വകുപ്പിന്റെ നിയമസഹായവും ഉറപ്പുനല്‍കി. സ്വകാര്യ ആശുപത്രിയില്‍ പത്തരലക്ഷമാകുമെന്ന് പറഞ്ഞ ചികിത്സയാണ് മെഡിക്കല്‍ കോളേജില്‍ സൗജന്യമായി ചെയ്തത്. വിദ്യയുടെ ശസ്ത്രക്രിയയ്ക്കും തുടര്‍ന്നുള്ള പരിചരണത്തിനും പങ്കുവഹിച്ച ആരോഗ്യസംഘത്തെ മന്ത്രി അഭിനന്ദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week