29.5 C
Kottayam
Monday, May 6, 2024

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു; സഹയാത്രികന് ഗുരുതര പരിക്ക്

Must read

കാസര്‍ഗോട്: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേയ്ക്ക് മരം വീണ് കാറ് യാത്രക്കാരനായ യുവാവ് മരിച്ചു. കാസര്‍ഗോട് കുണ്ടാര്‍ ഉയിത്തടുക്ക സ്വദേശിയായ സാജിദ് ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് സംബ്രൂദിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

വരിമുള്ളേരിയ പെട്രോള്‍ പമ്പിന് സമീപത്ത് വച്ചാണ് മരം കടപുഴകി കാറിന് മുകളിലേക്ക് വീണത്. മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week