Home-bannerKeralaNewsRECENT POSTS
കോട്ടയം ചുങ്കത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ തലയിലൂടെ ടോറസ് ലോറി കയറിയിറങ്ങി മധ്യവയസ്‌കന്‍ മരിച്ചു
കോട്ടയം: ചുങ്കത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ തലയിലൂടെ ടോറസ് ലോറി കയറിയിറങ്ങി മധ്യവയസ്‌കന്‍ മരിച്ചു. മള്ളൂശേരി പേരകത്ത് വീട്ടില്‍ ചന്ദ്രമോഹന്‍(55) ആണ് മരിച്ചത്. കാസര്‍കോട് ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടറാണ് ചന്ദ്രമോഹന്‍. ഭാര്യയ്ക്ക് അസുഖമായതിനെ തുടര്‍ന്നാണ് ഇദ്ദേഹം കോട്ടയത്ത് എത്തിയത്.
ചുങ്കം പാലത്തിന് സമീപം ബസ് ഇറങ്ങിയ ശേഷം റോഡ് മുറിച്ചു കടക്കുകയായിരുന്ന ചന്ദ്രമോഹനെ കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറി ഇടിച്ചുവീഴ്ത്തി. റോഡിലേക്ക് തെറിച്ച് വീണ ചന്ദ്രമോഹന്റെ തലയിലൂടെ ലോറി കയറിയിറങ്ങുകയായിരിന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ചന്ദ്രമോഹന്‍ മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News