NationalNews

അവിവാഹിതയായതിനാല്‍ ഗർഭഛിദ്രം നിഷേധിക്കാനാകില്ല; സുപ്രീംകോടതി

ഡൽഹി: അവിവാഹിതയാണെന്ന കാരണം ചൂണ്ടിക്കാട്ടി ഗർഭഛിദ്രം നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന  നീരീക്ഷണം. ഗർഭം 24 ആഴ്ച്ച പിന്നിട്ട യുവതിക്ക്  ഗർഭഛിദ്രം നടത്താമോ എന്നതിൽ സുപ്രീം കോടതി റിപ്പോർട്ട് തേടി. രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് 24 ആഴ്ച പിന്നിട്ട ഗ൪ഭച്ഛിദ്ര൦ അനുവദനീയമല്ല.

ഗർഭഛിദ്രം  നടത്തുന്നത് സുരക്ഷിതമാണോ എന്ന് പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാനാണ് ദില്ലി എംയിസിന് നിർദ്ദേശം നല്‍കിയിരിക്കുന്നത്. യുവതിയുടെ ജീവന് ഭീഷണിയാകാത്ത വിധം ഗർഭഛിദ്രം നടത്താമെന്നാണ് റിപ്പോർട്ടെങ്കിൽ അത് ചെയ്യാമെന്നും  കോടതി നിർദ്ദേശിച്ചു.  സ്വീകരിച്ച നടപടികൾ രണ്ട് ദിവസത്തിനകം കോടതിയിൽ സമർപ്പിക്കാൻ എംയിസ് ഡയറക്ടർക്ക് നിർദ്ദേശം നല്‍കി. യുവതിയുടെ ഹർജി നേരത്തെ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു.

നിലവിലെ നിയമപ്രകാരം ഗര്‍ഭഛിദ്രം ഇന്ത്യയില്‍ കുറ്റമാണ്. മൂന്നുവര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. 1971ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമാണ് (Medical Termination of  Pregnancy Act) ഗര്‍ഭഛിദ്രം ഇന്ത്യയില്‍ കുറ്റമാണെന്ന് വ്യക്തമാക്കുന്നത്. എന്നാല്‍, രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് ചില പ്രത്യേക സാഹചര്യങ്ങളില്‍ ഗര്‍ഭഛിദ്രം നടത്താമെന്നാണ് നിയമം.. ഇത്തരത്തില്‍ അനുവദനീയമായ സാഹചര്യങ്ങള്‍ നിയമത്തില്‍ വിവരിക്കുന്നുണ്ട്.

ആറ് മാസം ഗർഭിണിയായ പതിനഞ്ച് വയസ്സുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാൻ കേരള ഹൈക്കോടതി കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു. ജനിക്കുന്ന കുട്ടിയുടെ ഉത്തരവാദിത്തം സ൪ക്കാ൪ ഏറ്റെടുക്കണ൦. തീരുമാനം വൈകുന്നത് പെൺകുട്ടിയുടെ കഠിന വേദനയുടെ ആക്ക൦ കൂട്ടുമെന്നും ജസ്റ്റിസ് വി ജി അരുൺ വ്യക്തമാക്കി. സ൪ക്കാ൪ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കണമെന്നാണ് നിർദ്ദേശം.

കുഞ്ഞിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം. പോക്സോ കേസിൽ ഇരയാണ് പതിനഞ്ച് വയസ്സുകാരി. രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് 24 ആഴ്ച പിന്നിട്ട ഗ൪ഭച്ഛിദ്ര൦ അനുവദനീയമല്ല. കേസ് പത്ത് ദിവസത്തിന് ശേഷ൦ വീണ്ടും പരിഗണിക്കു൦. സർക്കാർ ഇക്കാര്യത്തിൽ അതിവേഗം തീരുമാനമെടുക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker