കോഴിക്കോട്: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി എ.പി. അബ്ദുള്ളക്കുട്ടി. നിരന്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇഡിയറ്റ്’ ആയി മാറിയെന്നാണ് അദ്ദേഹം പരിഹസിച്ചത്. സംഘടനയെ ഉടന്‍ പിരിച്ചു വിടണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു. കോഴിക്കോട്ട് ബി.ജെ.പി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയാണ് എസ്.എഫ്.ഐക്കെതിരെ അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്.
താന്‍ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐ എന്നാല്‍ സ്റ്റുഡന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ആയിരുന്നു. എന്നിലിപ്പോഴത് സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇഡിയറ്റ്സ് ആയി.
യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന വധശ്രമ കേസുമായി ബന്ധപ്പെട്ട് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റിനെ പിരിച്ചു വിട്ടെന്നാണ് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും പറയുന്നത്. എല്ലാ കോളേജുകളിലും കണ്ണൂര്‍ മോഡല്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന എസ്.എഫ്.ഐയെ സംസ്ഥാനവ്യാപകമായി പിരിച്ച് വിടുകയാണ് വേണ്ടതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
എസ്.എഫ്.ഐ ‘സ്റ്റുപ്പിഡ് ഫെഡറേ ഷന്‍ ഓഫ് ഇഡിയറ്റ്’ ആയി മാറിയെന്ന് അബ്ദുള്ളക്കുട്ടി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News