27.7 C
Kottayam
Monday, April 29, 2024

‘മഞ്ഞുമ്മലിനെ’ തൂക്കി ഈ വര്‍ഷത്തെ ഒന്നാമന്‍ ‘ആടുജീവിതം’ റീലീസ് ദിനത്തില്‍ നേടിയ കളക്ഷന്‍

Must read

കൊച്ചി:  ആടുജീവിതം കഴിഞ്ഞ ദിവസമാണ് റിലീസായത്. വര്‍ഷങ്ങളോളം നടത്തിയ പ്രയത്‍നത്തിന് ഒടുവിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ബോക്സ് ഓഫീസില്‍ ചലനം സൃഷ്‍ടിക്കുന്ന ചിത്രമായി ആടുജീവിതം മാറി എന്നാണ് ബോക്സോഫീസ്  റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  കേരള ബോക്സ് ഓഫീസില്‍ മാത്രം ചിത്രം റിലീസ് ദിനത്തില്‍ ആകെ നേടുക ആറ് കോടിയില്‍ അധികം കളക്ഷന്‍ നേടിയിരിക്കുകയാണ്. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗാണ് ആടുജീവിതത്തിന് ലഭിച്ചിരിക്കുന്നത്. 

മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം ഇറങ്ങിയിരുന്നു. ഇതില്‍ എല്ലാം ചേര്‍ത്ത് സാക്നില്‍.കോം കണക്ക് പ്രകാരം ആടുജീവിതം ഇന്ത്യയില്‍ 7.45 കോടിയാണ് നേടിയത്. ഇതില്‍ മലയാളം തന്നെയാണ് മുന്നില്‍ 6.5 കോടിയാണ് മലയാളത്തില്‍ ആടുജീവിതം നേടിയത്. തമിഴ് 0.5 കോടി, തെലുങ്ക് 0.4 കോടി, ഹിന്ദി 0.01 കോടി, കന്നഡ 0.04 കോടി എന്നിങ്ങനെയാണ്. 

മലയാളത്തില്‍ 57.79 ശതമാനം ആയിരുന്നു ചിത്രത്തിന്‍റെ റിലീസ് ദിനത്തിലെ തീയറ്റര്‍ ഒക്യുപെന്‍സി.  4.14% കന്നഡയിലും, തമിഴില്‍ 17.84% , തെലുങ്കില്‍ 14.46%, ഹിന്ദിയില്‍ 4.14% ആയിരുന്നു ചിത്രത്തിന്‍റെ ഒക്യുപെന്‍സി.

പൃഥ്വിരാജ് നായകനായി വേഷമിട്ട ആടുജീവിതത്തിന്റെ സംവിധാനം ബ്ലസ്സി നിര്‍വഹിച്ച് എത്തിയപ്പോള്‍ ലോകമെമ്പാടും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലാണ് ചിത്രത്തിന് ആസ്‍പദം. സംഗീതം എ ആര്‍ റഹ്‍മാനാണ്. ഇന്നലെ റിലീസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ അഭിപ്രായമാണ് ചിത്രം നേടുന്നത്. 

ഇതോടെ ഓപ്പണിംഗ് ദിവസം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി ആടുജീവിതം മാറി.  മോഹൻലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ കേരള ബോക്സ് ഓഫീസില്‍ 5.85 കോടി റെക്കോഡാണ് ആടുജീവിതം തിരുത്തിയത്.   3.35 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്‍സാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week