‘അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ’നടിക്ക് പിന്തുണയുമായി ആരാധകർ!
കൊച്ചി:ആടുജീവിതം കഴിഞ്ഞ ദിവസമാണ് റിലീസായത്. വര്‍ഷങ്ങളോളം നടത്തിയ പ്രയത്‍നത്തിന് ഒടുവിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ബോക്സ് ഓഫീസില്‍ ചലനം സൃഷ്‍ടിക്കുന്ന ചിത്രമായി ആടുജീവിതം മാറി എന്നാണ് ബോക്സോഫീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കേരള ബോക്സ് ഓഫീസില്‍ മാത്രം ചിത്രം റിലീസ് ദിനത്തില്‍ ആകെ നേടുക ആറ് കോടിയില്‍ അധികം കളക്ഷന്‍ നേടിയിരിക്കുകയാണ്. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗാണ് ആടുജീവിതത്തിന് ലഭിച്ചിരിക്കുന്നത്. .
ഈ സിനിമയുടെ മറ്റൊരു പ്രത്യേകത സംഗീത സാമ്രാട്ട് എ.ആർ റഹ്മാന്റെ സാന്നിധ്യമാണ്. അഭ്രാപാളികളിൽ നജീബിന്റെ ജീവിതത്തിന് എങ്ങനെയാണ് അദ്ദേഹം സംഗീതഭാഷ്യം ചമച്ചിട്ടുണ്ടാവുക എന്നറിയുവാൻ എന്തെന്നില്ലാത്ത ആകാംക്ഷയുണ്ട് പ്രേക്ഷകർക്ക്. സിനിമയുടെ ട്രെയിലർ തന്നെ അങ്ങേയറ്റം ഹൃദ്യമായ ഒരു എക്സ്പീരിയൻസായിരുന്നു.
ബ്ലെസിയുടെയും പൃഥ്വിരാജിന്റെയും വർഷങ്ങൾ നീണ്ട അധ്വാനവും ആടുജീവിതത്തിന് പിന്നിലുണ്ട്. അമല പോളാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ ഭാര്യ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അമല പോൾ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. താൻ ആടുജീവിതം എന്ന നോവലിന്റെ മലയാളം പതിപ്പ് വെറും മൂന്ന് മണിക്കൂർ കൊണ്ട് വായിച്ച് തീർത്തുവെന്നാണ് അമല പോൾ അഭിമുഖത്തിൽ പറഞ്ഞത്.
അതുകേട്ട് പൃഥ്വിരാജും അവതാരകനും ആശ്ചര്യപ്പെടുന്നതും വൈറൽ വീഡിയോയിൽ കാണാം. ‘ആടുജീവിതത്തിന്റെ മലയാളം പതിപ്പ് ഞാൻ മൂന്ന് മണിക്കൂർ കൊണ്ട് വായിച്ച് തീർത്തു. ഞാൻ ബുക്ക് വായിക്കുന്നയാളാണ്. എനിക്ക് ഇഷ്ടമാണ് ബുക്ക് വായിക്കാൻ.’
‘സത്യമായിട്ടും ഞാൻ വായിച്ചു. കൊച്ചിയില്‍ നിന്നും ഡെൽഹിയിലേക്കുള്ള ഫ്ലൈറ്റിലായിരുന്നു ഞാൻ. അതിപ്പോഴും ഞാൻ ഓർക്കുന്നു. ആ യാത്രയിലാണ് ഞാൻ ഇത് വായിച്ചത്. ഫ്ലൈറ്റ് ലാന്റായപ്പോഴേക്കും ബുക്കും വായിച്ച് ഫിനിഷ് ചെയ്തു. വായിച്ച് തീർന്നപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞു. എന്നെ ഭയങ്കരമായി ടച്ച് ചെയ്ത നോവലാണ്’, എന്നാണ് അമല പോൾ പറഞ്ഞത്.