27.5 C
Kottayam
Sunday, June 7, 2026

ലൈസന്‍സിനും വാഹന രജിസ്‌ട്രേഷനും ഇനി ആധാര്‍ നിര്‍ബന്ധം

Must read

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സിനും വാഹനരജിസ്ട്രേഷനും ആധാര്‍ നിര്‍ബന്ധമാക്കുന്നു. വ്യാജരേഖകള്‍ ഉപയോഗിച്ച് ഡ്രൈവിങ് ലൈസന്‍സ് നേടുന്നതും, ബിനാമികളുടെ പേരുകളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും തടയുന്നതിനാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭേദഗതി.

ഓണ്‍ലൈന്‍ സേവനങ്ങള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഫോട്ടോപതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകളുടെ പകര്‍പ്പുകളാണ് ഇപ്പോള്‍ അപേക്ഷകള്‍ക്കൊപ്പം സമര്‍പ്പിക്കേണ്ടത്. ഭേദഗതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം തേടി. ഈ മാസം അവസാനത്തോടെ വിജ്ഞാപനം ഇറക്കാനാണ് സാധ്യത.

കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് മോട്ടോര്‍വാഹനവകുപ്പിലും ആധാര്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശിച്ചത്. ലേണേഴ്സ് ലൈസന്‍സ്, ലൈസന്‍സ് പുതുക്കല്‍, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സ്, അഡ്രസ് മാറ്റം എന്നിവയ്ക്കും ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റിനുമാണ് ആദ്യഘട്ടത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കുക. ഇതിനൊപ്പം പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍, ഉടമസ്ഥാവകാശ കൈമാറ്റം, അഡ്രസ് മാറ്റം, എതിര്‍പ്പില്ലാരേഖ എന്നിവയ്ക്കും ഇനി ആധാര്‍ വേണ്ടിവരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

Popular this week