അതില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത് റെഡ് വൈന്‍ ആണ്. റെസ്വെരറ്റോള്‍ എന്ന ആന്റിഓക്സിഡന്റിന്റെ സാന്നിദ്ധ്യം ഉയര്‍ന്ന തോതില്‍ ഉള്ളതിനാല്‍, വിവിധ മദ്യങ്ങളില്‍ വെച്ച് ഏറ്റവും ആരോഗ്യകരമായത് റെഡ് വൈന്‍ ആണെന്ന് വിദഗ്ധര്‍ പറയുന്നു. സാധാരണയായി മുന്തിരിയുടെ തൊലിയില്‍ കണ്ടുവരുന്ന റെസ്വെരറ്റോള്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല, പ്രായാധിക്യം പ്രകടമാകുന്നത് വൈകിപ്പിക്കാനും ഇതിന് വലിയൊരു പരിധിവരെ കഴിയും.
പരിമിതമായ അളവില്‍ റെഡ് വൈന്‍ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നല്ല കൊളസ്‌ട്രോള്‍ (എച്ച് ഡി എല്‍) അളവ് വര്‍ദ്ധിപ്പിച്ചും ആര്‍ട്ടറിക്ക് കേടുപാടുകള്‍ ഉണ്ടാക്കുന്നത് തടഞ്ഞുമാണ് ഇത് ഹൃദയത്തെ സംരക്ഷിക്കുന്നത്. വിദഗ്ധര്‍ പറയുന്നത് പ്രതിദിനം സ്ത്രീകള്‍ക്ക് ഒരു ഗ്ലാസ്സും പുരുഷന്മാര്‍ക്ക് രണ്ട് ഗ്ലാസ്സും വൈന്‍ കഴിക്കുന്നത് ഗുണകരമാകും എന്നാണ്.
ഷാംപെയ്ന്‍ ആണ് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരന്‍. മറ്റ് പല മദ്യ ഇനങ്ങളേക്കാളും കലോറി ഇതില്‍ കുറവാണ് എന്നതാണ് ഇതിന്റെ ഗുണം. അതിനു പുറമെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പോളിഫിനോള്‍സ് എന്ന ആന്റിഓക്സിഡന്റും ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കും.മാത്രമല്ല, ഇതില്‍ ആല്‍ക്കഹോളിന്റെ അംശം മറ്റു പല മദ്യ ഇനങ്ങളേക്കാള്‍ കുറവുമാണ്.
മൂന്നാം സ്ഥാനം ടെക്കിലക്കാണ്. പ്രത്യേകിച്ചും 100 ശതമാനവും അഗവേ എന്ന സസ്യത്തില്‍ നിന്നും ഉദ്പാദിപ്പിക്കുന്ന ടെക്കില മറ്റ് പല മദ്യങ്ങളേക്കാള്‍ നല്ലതാണ് എന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. അഗവിന്‍സ് എന്ന നാച്ചുറല്‍ ഷുഗര്‍ ധാരാളമായി അഗവെ സസ്യത്തില്‍ അടങ്ങിയിരിക്കുന്നു. ഇത് ദഹിക്കുകയില്ല എന്ന് മാത്രമല്ല, ഡയറ്ററി ഫൈബര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്യും. അതായത്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയില്ല എന്ന് ചുരുക്കം.ചില പഠനങ്ങളില്‍ പറയുന്നത് ടെക്കില ദഹനത്തിന് സഹായകരമാകുമെന്നും, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നുമാണ്.
പരിമിതമായ അളവില്‍ കഴിച്ചാല്‍ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു മദ്യം വിസ്‌കിയാണ്. ഫ്രീ റാഡിക്കലുകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന എല്ലാജിക് ആസിഡ് എന്ന ആന്റിഓക്സിഡന്റുകള്‍ ഇതില്‍ കാണപ്പെടുന്നു. ഹൃദയാരോഗ്യവുമായും വിസ്‌കിക്ക് ബന്ധമുണ്ട്. ജുനിപെര്‍ ബെറിയില്‍ നിന്നും ഉണ്ടാക്കുന്ന ജിന്‍ ആണ് മിതമായ അളവില്‍ ഉപയോഗിച്ചാല്‍ ആരോഗ്യത്തിന് പ്രയോജനം നല്‍കുന്ന മറ്റൊരു മദ്യം. ദഹനത്തിന് ഇത് ഏറെ സഹായകരമാകും. ജുനിപെര്‍ ബെറികള്‍ ഔഷധാവശ്യങ്ങള്‍ക്കായും ഉപയോഗിക്കുന്ന ഒന്നാണ്. ലൈറ്റ് ബിയര്‍, ജാപ്പനീസ് മദ്യമായ സേക്ക് എന്നിവയാണ് ഈ ലിസ്റ്റിലുള്ള മറ്റ് മദ്യങ്ങള്‍