News
കാർവാറിൽ പുഴയില്‍ വീണ ലോറി പുറത്തെത്തിച്ചു; ദൗത്യത്തിന് നേതൃത്വം നൽകിയത് ഈശ്വർ മൽപെ
കാർവാർ: കാർവാറിൽ പാലം തകർന്നു പുഴയിൽ വീണ ലോറി പുറത്തെത്തിച്ചു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിലാണു ലോറി കരയ്ക്ക് എത്തിച്ചത്. കരയിൽ നിന്ന് ഏതാനും മീറ്ററുകൾ മാത്രം ദൂരെയായിരുന്ന ലോറി 4 ക്രെയിനുകൾ ഉപയോഗിച്ചാണു കരയ്ക്ക് എത്തിച്ചത്. രാവിലെ ഒമ്പതുമണിയോടെയാണു ലോറി പുറത്തെടുക്കാനുള്ള ദൗത്യം ആരംഭിച്ചത്.
ഓഗസ്റ്റ് ഏഴിനാണ് കാളി നദിക്കു കുറുകെ ഗോവയെയും കർണാടകയെയും ബന്ധിപ്പിച്ചിരുന്ന പാലം തകർന്നുവീഴുന്നത്. നദിയിൽ വീണ ലോറിയിൽനിന്ന് ഡ്രൈവർ ബാലമുരുകനെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News